Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുന്നോട്ടണി നടക്കുക! മുന്നോട്ടണി നടക്കുക!

''അദ്ദേഹം ജീവിതത്തെ രണ്ടായി വിഭജിക്കുന്നു: പൂര്‍വാഹ്നവും (ഉച്ചയ്‌ക്കുമുമ്പുള്ള സമയം) അപരാഹ്നവും (ഉച്ചയ്‌ക്കുശേഷമുള്ളത്). മദ്ധ്യാഹ്നം (ഉച്ച) വരെ നേട്ടങ്ങളാകാം: പഠനം, ജോലി, ധനസമ്പാദനം, കുടുംബപരിപാലനം, സമൂഹത്തില്‍ പേരും പെരുമയുമുണ്ടാക്കല്‍ തുടങ്ങിയവ.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 7, 2020, 03:00 am IST
in Samskriti

ലോകപ്രശസ്തനായ രംഗനാഥാനന്ദസ്വാമികളുടെ ഭഗവദ്ഗീതാഭാഷ്യമായ ‘ഭഗവദ്ഗീതയുടെ വിശ്വജനീനസന്ദേശ’ത്തിന്റെ മൂന്നാം ഭാഗത്തില്‍, 18-ാമധ്യായത്തിന്റെ 39-ാമത്തെ ശ്ലോകം വ്യാഖ്യാനിക്കവെ,  സ്വാമികള്‍ സ്വിസ് മനശ്ശാസ്ത്രജ്ഞനായ കാള്‍ യുങിനെ ഉദ്ധരിച്ച്, ജീവിതത്തിന്റെ ഒരു ഘട്ടത്തിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ മനുഷ്യര്‍ തങ്ങളുടെ ജീവിതരീതികള്‍ പാടേ മാറ്റണമെന്ന് ഉപദേശിക്കുന്നുണ്ട്: ”ധനാര്‍ജനത്തിലും ജീവിതാസ്വാദനത്തിലും പേരും പെരുമയും സമ്പാദിക്കുന്നതിലും കുടുംബജീവിതം നയിക്കുന്നതിലുമൊക്കെയായിരുന്നു നാം ബദ്ധശ്രദ്ധരായിരുന്നത്. അതെല്ലാം മനോഹരംതന്നെ. എന്നാല്‍ അത് അധികകാലം തുടരരുത്. ‘നിര്‍ത്തൂ!’ എന്നു പറയേണ്ട കാലമുണ്ട്; ഇതിലും നല്ലതായ, ഇതിലും ഉയര്‍ന്ന ചിലതുണ്ട്. സ്വിസ് മനശ്ശാസ്ത്രജ്ഞനായ കാള്‍ യുങ് ‘Modern Man in Search of a Soul’ (ആധുനികമനുഷ്യന്‍ ആത്മാവിനെത്തേടി) എന്ന തന്റെ പുസ്തകത്തില്‍ ഇക്കാര്യത്തിനു വലിയ സ്വീകാര്യം നല്‍കിയിട്ടുണ്ട്… ലൗകികസമ്പാദനങ്ങളെ യുങ് നേട്ടം എന്നു വിളിക്കുന്നു, ആന്തരപുരോഗതിയെ സംസ്‌കാരം എന്നും.

”അദ്ദേഹം ജീവിതത്തെ രണ്ടായി വിഭജിക്കുന്നു: പൂര്‍വാഹ്നവും (ഉച്ചയ്‌ക്കുമുമ്പുള്ള സമയം) അപരാഹ്നവും (ഉച്ചയ്‌ക്കുശേഷമുള്ളത്). മദ്ധ്യാഹ്നം (ഉച്ച) വരെ നേട്ടങ്ങളാകാം: പഠനം, ജോലി, ധനസമ്പാദനം, കുടുംബപരിപാലനം, സമൂഹത്തില്‍ പേരും പെരുമയുമുണ്ടാക്കല്‍ തുടങ്ങിയവ. ഇവയെല്ലാം നേട്ടങ്ങളാണ്. ഇനി ജീവിതത്തിലെ അപരാഹ്നം വരുന്നു. ഈ ചെയ്ത കാര്യങ്ങളൊന്നും അപരാഹ്നത്തിലേക്കു കൊണ്ടുപോകരുത്. എന്നിട്ട് അദ്ദേഹം ജനങ്ങള്‍ക്കു താക്കീതു നല്‍കുന്നു: പൂര്‍വാഹ്നത്തിലെ തത്ത്വശാസ്ത്രത്തെ അപരാഹ്നത്തിലേക്കു നീട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് അതിനു വലിയ വില കൊടുക്കേണ്ടിവരും, എന്നുവെച്ചാല്‍ വ്യക്തിത്വത്തിന് അപചയം വരും. വ്യക്തിത്വം ചെറുതായി ചെറുതായി വരും. ‘മനുഷ്യവികാസനിരോധം’ (Arrested human development) സംഭവിക്കും. ഏറെ മഹത്തായ വികാസം ഉണ്ടാക്കാമായിരുന്നു. ഇതാണ് ഭാരതീയതത്ത്വചിന്തകര്‍ പറയുന്നത്. ഒന്നിനേയും അവജ്ഞയോടെ കാണേണ്ടതില്ല. അവയെല്ലാം തീര്‍ത്ത് എങ്ങും തങ്ങിനില്ക്കാതെ മുന്നോട്ട് അണിനടക്കണം. ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തെ അവജ്ഞയോടെ കാണുന്നില്ല. നമുക്കു വയസ്സാകുമ്പോള്‍, നാം നമ്മുടെ ജീവിതത്തെ ഒരു കുട്ടിയെപ്പോലെ അവജ്ഞയോടെ കാണുന്നില്ല. അതും മനോഹരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു മനോഹരമല്ല. മുതിര്‍ന്നതിനുശേഷവും കുട്ടിയായിത്തന്നെ കഴിയുന്നതു ശരിയല്ല…. അപ്പോള്‍നമ്മെ നിരാശ പിടികൂടും… എന്താണീ നിരാശയ്‌ക്കു കാരണം? കാരണമിതാണ്, നാം മുമ്പുതന്നെ വിട്ടുകളയേണ്ടിയിരുന്ന ഒരു ജീവിതരീതി തുടരുന്നതാണ് കാരണം. മുമ്പു നാം ചെയ്തതല്ലാത്ത കാര്യങ്ങള്‍ ഇനി ചെയ്യാനിരിക്കുന്നുണ്ട്. നാം അവതന്നെ തുടര്‍ന്നതിനാല്‍, ഉയര്‍ന്ന തരം കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു യോഗ്യതയില്ലാതെപോയി. ഇതിനര്‍ത്ഥം നമുക്കൊരു വീടോ ഭാര്യയോ ഭര്‍ത്താവോ, കുട്ടികളോ ഉണ്ടാകരുത് എന്നല്ല. അങ്ങനെയല്ല! ഇതെല്ലാം ആവാം, പക്ഷേ നാം സ്തംഭിച്ചുപോകരുത്.”

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

India

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

India

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

India

എന്നെ ആരും പരിഹസിക്കരുത് : തന്നെ ട്രോളിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച് ധ്രുവ് രാത്തി ; ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എവിടെ പോയെന്ന് സോഷ്യൽ മീഡിയ

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

വിവാദമായ ബറൂച്ച് ജുമാ മസ്ജിദിന്റെ നിലവറയിൽ ഹിന്ദു, ജൈന ദേവതകളുടെ വിഗ്രഹങ്ങൾ  ; മഹാഗണപതി , ഹനുമാൻ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്

ആലുവയില്‍ ഒഴിഞ്ഞ പറമ്പില്‍ വലിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ എംപിമാരില്‍ ശത്രുഘന്‍ സിന്‍ഹയും; ആരൊക്കെയാണ് ആ 19 വിമത എംപിമാര്‍?

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

ഫയലും വാച്ചും മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പാലാ നഗരസഭാധ്യക്ഷ, പരാതി കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ, യുഡിഎഫില്‍ തമ്മില്‍പോര് രൂക്ഷം

അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി ദമ്പതികൾ നടത്തിയത് വൻ ഭൂമിക്കച്ചവടം ; 14 വർഷത്തിനുള്ളിൽ റംസാനും സാദിനയും കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.