Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രവേശകം

ദശോപനിഷത്തുകളില്‍ പ്രസിദ്ധവും പ്രധാനവുമാണ് പ്രശ്‌നോപനിഷത്ത്. അറിയാനാഗ്രഹിക്കപ്പെട്ടു ചോദിക്കുന്നതെന്തോ അതാണ് പ്രശ്‌നം. പ്രശ്‌നം വെറും ചോദ്യമല്ല, വാദവിഷയമാണ് പ്രശ്‌നം.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Sep 7, 2020, 03:00 am IST
in Samskriti

ഉപനിഷത്ത് എന്ന വാക്കിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നത് എന്നാണര്‍ത്ഥം. അതായത് ബ്രഹ്മസ്വരൂപത്തിന് സമീപമുള്ളത് ഉപനിഷത്ത്. ആധ്യാത്മിക ശാസ്ത്രത്തിന്റെ ആദിമസാഹിത്യരൂപമാണ് വേദം. ഋഗ് യജുര്‍ സാമാഥര്‍വം എന്ന് വേദം നാല്. വേദങ്ങളുടെ ഭാഷ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഉപനിഷത്തുകള്‍. ആരണ്യകങ്ങളുടെ അനുബന്ധവും വേദമന്ത്രങ്ങളുടെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും തന്നെയാണിവ.

ഉപനിഷത്തുകള്‍ വിചിന്തനം ചെയ്യുന്ന വിഷയങ്ങള്‍ ഈശ്വരന്‍, ജഗത്ത്, ജീവന്‍ എന്നിവയാണ്. ജനനത്തിന് മുന്‍പ്  എന്ത്? മരണത്തിന് ശേഷം എന്ത്? ഇവയ്‌ക്കിടയിലുള്ള വെറും യാദൃശ്ചികതയോ ജീവിതം? ഗൂഢരഹസ്യങ്ങളാകവേ ഉപനിഷത്തുകള്‍ ചര്‍ച്ചചെയ്യുന്നു. വേദങ്ങളുടെ ജ്ഞാനകാണ്ഡം തന്നെ ഉപനിഷത്ത്.  

മനുഷ്യജീവിതമഹായാത്രയെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെ നാല് ഘട്ടങ്ങളായി നമ്മുടെ പൂര്‍വികരായ ഋഷിമാര്‍ വിഭജിച്ചു. ഉത്തമവിദ്യാഭ്യാസഘട്ടമാണ് ബ്രഹ്മചര്യം. മാതൃകാപരമായ കുടുംബജീവിതമാണ് ഗാര്‍ഹസ്ഥ്യം. ജീവിതത്തിന്റെ വലുതും ചെറുതുമായ കര്‍മങ്ങളില്‍നിന്നും പിന്‍വാങ്ങി പരമപുരുഷാര്‍ത്ഥത്തിനായുള്ള തയ്യാറെടുപ്പാണ് വാനപ്രസ്ഥം.പൂര്‍ണമായ ബന്ധവിമോചനം തന്നെ സംന്യാസം. ഇതത്രെ ആശ്രമചതുഷ്ടയം.

മനീഷികളായ മഹര്‍ഷിമാര്‍ ആശ്രമചതുഷ്ടയത്തെ സംഹിത, ബ്രാഹ്മണം, ആരണഅയകം, ഉപനിഷത്ത് എന്നിവയുമായി ബന്ധപ്പെടുത്തി. ബ്രഹ്മചര്യം സംഹിതയുമായും ഗാര്‍ഹസ്ഥ്യം ബ്രാഹ്മണവുമായും വാനപ്രസ്ഥം ആരണ്യകവുമായും സംന്യാസം ഉപനിഷത്തുമായും ചേര്‍ത്തുനിര്‍ത്തി. വേദാന്തമാമല്ലൊ ഉപനിഷത്ത്. ധ്യാനാത്മകമായ ജീവിതത്തില്‍ ഋഷീശ്വരന്മാര്‍ക്ക് ലഭിച്ച ഉള്‍ക്കാഴ്ചകളും വെളിപാടുകളുമാണ് യഥാര്‍ത്ഥത്തില്‍ ഉപനിഷത്തുകള്‍. ദര്‍ശനശാസ്ത്രമാണിത്.  

ഉപനിഷത്തുകള്‍ അനേകമുണ്ടെങ്കിലും അവയില്‍ 108 എണ്ണം പ്രധാനം. അതില്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് 10എണ്ണം മാത്രം. ജ്ഞാനമാര്‍ഗപ്രദര്‍ശകങ്ങളായ ദശോപനിഷത്തുകള്‍ ഇവയാകുന്നു. ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, ഐതരേയോപനിഷത്ത്,ഛാന്ദോഗ്യോപനിഷത്ത്, തൈത്തരീയോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്.

ദശോപനിഷത്തുകളില്‍ പ്രസിദ്ധവും പ്രധാനവുമാണ് പ്രശ്‌നോപനിഷത്ത്. അറിയാനാഗ്രഹിക്കപ്പെട്ടു ചോദിക്കുന്നതെന്തോ അതാണ് പ്രശ്‌നം. പ്രശ്‌നം വെറും ചോദ്യമല്ല, വാദവിഷയമാണ് പ്രശ്‌നം.  

അഥര്‍വവേദത്തില്‍ പിപ്പലാദശാഖയുടെ ബ്രാഹ്മണഭാഗത്തുള്ളതാണ് പ്രശ്‌നോപനിഷത്ത്. 50 ശാഖകളുള്ള അഥര്‍വവേദത്തിന്റെ മൂന്ന് ശാഖകളിലൊന്നാണ് പ്രശ്‌നോപനിഷത്ത്. മുണ്ഡകവും മാണ്ഡൂക്യവുമാണ് മറ്റ് രണ്ടെണ്ണം. പ്രശ്‌നങ്ങളുടെയും പരിഹാരങ്ങളുടെയും ഈ ഉപനിഷത്തിന് ആറധ്യായങ്ങളാണുള്ളത്.  

ഉന്നതിയും വിശുദ്ധിയുമുള്ള ഗുരുശിഷ്യസംവദാമാണ് ഈ ഉപനിഷത്തിലെ ഉള്ളടക്കം. ഉപനിഷത്തിലെഗുരു പിപ്പലാദന്‍. ഭഗവാന്‍ ഋഷി എന്നൊക്കെ ഉപനിഷത്ത് ഉദ്ദേഹത്തെ വിളിച്ചാദരിക്കുന്നു. വൈശേഷികമത സ്ഥാപകനായ കണാദന്‍ തന്നെയല്ലേ പിപ്പലാദന്‍? കണവാദം – അണുപരിണാമവാദം – അവതരിപ്പിച്ച ഋഷി. കണം- പിപ്പലി-ഭക്ഷിച്ച് ഏറെക്കാലം ജീവിച്ചതിനാല്‍ കണാദന്‍ പിപ്പലാദനായി. വിദ്യാകുതുകികളായ ആറ് യുവാക്കള്‍ പ്രശ്‌നങ്ങളുമായി പിപ്പലാദന്റെ അടുത്തെത്തി. ഈ വിദ്യാര്‍ത്ഥികളെ ഒന്ന് പരിചയപ്പെടാം. ഭരദ്വാജന്റെ മകനായ സുകേശന്‍, ശിബിയുടെ പുത്രനായ സത്യാകാമന്‍, ഗര്‍ഗഗോത്രത്തില്‍ പിറന്ന സൗര്യായണി, കോസലദേശക്കാരനും അശ്വലപുത്രനായ കൗസല്യന്‍, വിദര്‍ഭദേശക്കാരനായ ഭാര്‍ഗവന്‍, കത്യന്റെ മകനായ കബന്ധി. ഇവര്‍ പ്രശ്‌നങ്ങളുടെ ഭാണ്ഡവും പേറി, സമിത്പാണികളോടെ പിപ്പലാദന്റെ അരികില്‍ വിനയാന്വിതരായിനിന്നു.സമിത്തെന്നാല്‍ ചമത. ഒഴിഞ്ഞ കൈകളുമായി രാജാവിനെയോ ദേവതകളെയോ ഗുരുവിനെയോ കാണാന്‍ പോകരുതെന്ന് പ്രമാണം.രാജാവിന് തിരുമുല്‍ക്കാഴ്ചയും ദേവതയ്‌ക്ക് വഴിപാടും ഗുരുവിന് ദക്ഷിണയും കരുതണം. ചമതക്കെട്ടാണ് ഇവിടെ ദക്ഷിണ. മഹര്‍ഷിമാര്‍ക്ക് ഹിതവും പ്രിയവും ഇതുതന്നെ. അവര്‍ പ്രശ്‌നങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.