സ്റ്റോക്ഹോം: യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന്റെ മത്സരം മാസ്ക് ധരിക്കാതെ വീക്ഷിച്ച സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ അധികൃതര്‍ ശാസിച്ചു.
പരിക്കിനെ തുടര്‍ന്നാണ് റൊണാള്‍ഡോയ്ക്ക് ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനില്ക്കേണ്ടിവന്നത്. കളികാണാന്‍ റൊണാള്‍ഡോ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മാസ്ക് ധരിക്കാതെയാണ് കളി കണ്ടത്. തുടര്‍ന്നാണ് അധികൃതര്‍ ശാസിച്ചത്.
കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്റ്റേഡിയത്തില്‍ ഇരുന്ന് കളി കാണുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: