Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബോംബ് രാഷ്‌ട്രീയം സിപിഎം മുഖമുദ്ര

കൊല്ലാനും ചാവാനും സന്നദ്ധരായ കൊടുംക്രിമിനലുകളെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഏക രാഷ്‌ട്രീയ കക്ഷിയായി സിപിഎം മാറിക്കഴിഞ്ഞു. അതിനെയെല്ലാം ന്യായീകരിക്കാനും സമാധാനത്തിന്റെ സന്ദേശവാഹകരെന്ന മുഖംമൂടി അണിയാനും അവര്‍ക്കുള്ള സാമര്‍ത്ഥ്യം മറ്റാര്‍ക്കുമില്ലതാനും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 03:00 am IST
in Editorial

കേരളം വീണ്ടും കാപാലിക രാഷ്‌ട്രീയത്തിലേക്കാണോ പോകുന്നത്? സമീപകാലത്തെ കൊലപാതകങ്ങളും കൊലവിളികളും ബോംബുനിര്‍മാണങ്ങളുമെല്ലാം ഉയര്‍ത്തുന്ന ചോദ്യമാണിത്. എേപ്പാഴൊക്കെ സിപിഎം പ്രതിസന്ധിയിലാകുന്നുവോ അപ്പോഴെല്ലാം അവര്‍ ആശ്രയിക്കുന്നത് അക്രമരാഷ്‌ട്രീയത്തെയാണ്. അണികളെ അക്രമോത്‌സുകരാക്കുകയെന്നതാണ് പ്രതിസന്ധി തരണം ചെയ്യാനും  ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള അവരുടെ തന്ത്രം. ഇന്ന് കേരള ഭരണം നയിക്കുന്ന സിപിഎം പലവിധ ആരോപണങ്ങളുടെ നടുവില്‍നിന്ന് വിയര്‍ക്കുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വിസ്മരിച്ചു. ഇടത് ഭരണം വന്നാല്‍ എല്ലാം ശരിയാകുമെന്ന് നാലരവര്‍ഷം മുമ്പ് ജനങ്ങള്‍ക്ക് വാക്ക് നല്‍കിയ സിപിഎം, പാവപ്പെട്ട ജനങ്ങളെത്തന്നെ ശരിപ്പെടുത്താനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ്. ഒന്നും ശരിയാക്കാത്ത പാര്‍ട്ടിക്കകത്ത് വന്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടിയിലാകെ അമര്‍ഷം പുകയുന്നു.

കണ്ണൂര്‍ കതിരൂര്‍ പൊന്ന്യത്തെ ബോംബുനിര്‍മാണശാല, കേരളത്തെ കുരുതിക്കളമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് തീര്‍ച്ച. തിരുവോണത്തിന് എത്രയോ മുമ്പുതന്നെ ഈ ശാലയില്‍ ബോംബുനിര്‍മാണം തുടങ്ങിയതാണ്. പൊന്ന്യം പുഴക്കടുത്ത് ചെങ്കല്ലുകൊണ്ട് തറയൊരുക്കി, കവുങ്ങിന്‍ തടികളും പ്ലൈവുഡും പ്ലാസ്റ്റിക് ഷീറ്റുമെല്ലാം ഉപയോഗിച്ച് ഒരുക്കിയ സ്ഥലം ദിവസങ്ങളായി ഉപയോഗിച്ചുവരുന്നതിന്റെ ലക്ഷണങ്ങളുണ്ട്. ഉഗ്രശേഷിയുള്ള ബോംബുനിര്‍മാണത്തിനിടെ സ്‌ഫോടനം സംഭവിച്ചില്ലായിരുന്നെങ്കില്‍, രാഷ്‌ട്രീയ പ്രതിയോഗികളെ ചാമ്പലാക്കാന്‍ ശേഷിയുള്ള വലിയ തോതിലുള്ള ബോംബുനിര്‍മാണം പുരോഗമിക്കുമായിരുന്നു.കൊല്ലാനും ചാവാനും സന്നദ്ധരായ  കൊടുംക്രിമിനലുകളെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഏക രാഷ്‌ട്രീയ കക്ഷിയായി സിപിഎം മാറിക്കഴിഞ്ഞു. അതിനെയെല്ലാം ന്യായീകരിക്കാനും സമാധാനത്തിന്റെ സന്ദേശവാഹകരെന്ന മുഖംമൂടി അണിയാനും  അവര്‍ക്കുള്ള സാമര്‍ത്ഥ്യം മറ്റാര്‍ക്കുമില്ലതാനും.

പൊന്ന്യം പുഴ മുറിച്ചുകടന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ ബോംബുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം ഭാഗങ്ങളിലും ബോംബുകള്‍ ഇവിടെനിന്നും അയയ്‌ക്കുന്നതായും വിവരം ലഭിക്കുന്നു. പൊന്ന്യം സ്‌ഫോടനത്തില്‍ സാരമായി പരിേക്കറ്റ ഒരാള്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയാണ്. സിപിഎം വിമതനായി മത്സരിച്ച സിഒടി നസീര്‍ വധശ്രമക്കേസിലെ പ്രതിയാണ് പിടിയിലായ മറ്റൊരു പ്രതി. രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. അവരെ പിടികൂടാന്‍ പോലീസിന് ഇനി കഴിഞ്ഞേക്കില്ല. അവരെ പാര്‍ട്ടി ഇതിനകം കസ്റ്റഡിയില്‍ എടുത്തുകാണും. പരിക്കേറ്റ് ചികിത്സയിലായതുകൊണ്ടു മാത്രമാണ് മൂന്നുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഒടുവില്‍ പിടിക്കപ്പെട്ട പ്രതിയെ മോചിപ്പിക്കാന്‍ എംഎല്‍എ പോലീസിനെ ഭീഷണിപ്പെടുത്തിയതും വിസ്മരിച്ചുകൂടാ.

നാദാപുരത്തും മറ്റും ബോംബുനിര്‍മാണത്തില്‍ മുസ്ലിംലീഗ് വ്യാപൃതരായതിന്റെ തെളിവുകളുണ്ട്. ലീഗുകാര്‍ ബോംബുനിര്‍മിക്കുമ്പോഴുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതാണല്ലോ. എങ്കിലും ബോംബുരാഷ്‌ട്രീയം മുഖമുദ്രയാക്കിയതിന്റെ ദുഷ്‌പേരില്‍ നിന്നും സിപിഎമ്മിന് കരകയറാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അക്രമരാഷ്‌ട്രീയത്തിന്റെയും ബോംബുനിര്‍മാണത്തിന്റെയും ഞെട്ടിക്കുന്ന ചരിത്രമാണ് സിപിഎം സൃഷ്ടിച്ചിട്ടുള്ളത്. വെഞ്ഞാറമൂട്ടില്‍ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വ്യാപകമായ അക്രമമാണ് സിപിഎം അഴിച്ചുവിട്ടത്. കൊലപാതകം നടന്നില്ലെങ്കിലും വ്യാപകമായ അക്രമത്തിന് പദ്ധതിയിട്ടു എന്നതിന്റെ സൂചനയാണ് കതിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളെ ചാപ്പ കുത്തിയത്.

കതിരൂര്‍ മനോജ് എന്ന ആര്‍എസ്എസ് നേതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ഷികത്തലേന്നായിരുന്നു ഇത്. ഒന്നാം വാര്‍ഷികദിനത്തില്‍ മനോജ് വധിക്കപ്പെട്ട സ്ഥലത്ത് അഞ്ചു നായകളുടെ തലവെട്ടി കെട്ടിത്തൂക്കിയ പിശാചുക്കള്‍ ഇപ്പോഴും അവിടെ വിലസുകയാണല്ലോ. പൊന്ന്യം സംഭവത്തില്‍ പങ്കില്ലെന്നാണ് സിപിഎം പറയുന്നത്. ഏതെങ്കിലും സംഭവം അവര്‍ ഏറ്റെടുത്ത ചരിത്രമുണ്ടോ? എന്നാല്‍ പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും  സര്‍ക്കാരും മുമ്പിലുണ്ടാവുകയും പതിവാണ്. ടി.പി.  ചന്ദ്രശേഖരനെ കൊന്നപ്പോഴുള്ള നിലപാടും അതിനുശേഷമുള്ള സമീപനവും കേരളം കണ്ടതാണ്. സിപിഎം ഇന്ന് ഭരണം നടത്തുകയാണ്. ഭരണവും അക്രമവും ഒരുമിച്ച് കൊണ്ടുപോകാമെന്ന ധാരണ വേണ്ട. മനുഷ്യജീവന്‍ വലുതാണെന്ന് അടിക്കടി പറയുന്ന മുഖ്യമന്ത്രി മനുഷ്യക്കുരുതിക്കുള്ള തയാറെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിക്കണം. ഇല്ലെങ്കില്‍ വരാന്‍ പോകുന്ന ഭവിഷ്യത്ത് ഗുരുതരമാകുമെന്ന് ഓര്‍ത്താല്‍ നന്ന്.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.