തിരുവനന്തപുരം: മതവിശ്വാസ വിഷയം പറഞ്ഞപ്പോള്‍ സിപിഎമ്മില്‍ നിന്നും പിണറായി വിജയനില്‍ നിന്നും ഏറ്റവും മോശം അനുഭവം ഏറ്റുവാങ്ങിയ ബിഷപ്പാണ് ഇന്ന് കാലം ചെയ്ത മാര്‍ പോള്‍ ചിറ്റിലപ്പള്ളി. അന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി ഇദേഹത്തിനെതിരെയാണ് ‘നികൃഷ്ടജീവി’ പദപ്രയോഗം നടത്തിയത്. എന്നാല്‍, തങ്ങളുടെ വിശ്വാസം പറഞ്ഞതിലുള്ള പ്രകോപനം അദേഹം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
2007ല്‍ മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു പിണറായിയുടെ പ്രസ്താവന. ഇടതു സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ താമരശേരി രൂപത സംഘടിപ്പിച്ച പൊതുസമ്മേളനമായിരുന്നു വിവാദത്തിന്റെ തുടക്കം.
മത്തായി ചാക്കോ എംഎല്‍എ മരിക്കുന്നതിനു മുമ്പ് സഭാ വിശ്വാസം അനുസരിച്ച് ആശുപത്രിയില്‍ വച്ച് രോഗീലേപനം നടത്തിയെന്നായിരുന്നു ബിഷപ്പിന്റെ വെളിപ്പെടുത്തല്‍. മത്തായി ചാക്കോയുടെ സംസ്കാരം സിപിഎം ഏറ്റെടുത്ത് നടത്തിയതിനെയും ബിഷപ്പ് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ പിണറായി വിജയന് ബിഷപ്പിനെതിരെ നികൃഷ്ടജീവി പ്രയോഗം നടത്തുകയായിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘കൃപയുടെ വഴികള്‍’ എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥയില്‍ പിണറായി വിജയനോട് ക്ഷമിക്കുന്നതായി മാര്‍ ചിറ്റിലപ്പള്ളി പറഞ്ഞിരുന്നു. ആത്മകഥയിലെ നാല്പത്തിയേഴാം അധ്യായത്തിലാണ് ഇത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പിണറായി വിജയന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ടോയെന്ന് പലരും ചോദിച്ചിരുന്നെന്നും എന്നാല്‍ പരാമര്‍ശം ഒരു തരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നാണ് തന്റെ ആത്മാര്‍ത്ഥമായ മറുപടിയെന്നുമാണ് അദ്ദേഹം ആത്മകഥയില്‍ കുറിച്ചത്. തുടര്‍ന്ന് നികൃഷ്ടജീവി പ്രയോഗം നടത്തിയ പിണറായി വിജയനോട് ക്ഷമിച്ചെന്ന് താമരശേരി രൂപതയും വ്യക്തമാക്കിയിരുന്നു.
ക്രൈസ്ത വിശ്വാസികള്‍ക്കിടയില്‍ പിണറായിയുടെ ഈ പരാമര്‍ശം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് മനസിലാക്കിയ പിണായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു. പിണറായിയുടെ ഏറ്റവും മോശം പദപ്രയോഗങ്ങളിലൊന്നായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: