ന്യൂദല്‍ഹി : ഭീകര പ്രവര്‍ത്തനങ്ങളില്‍നിന്ന് യുവാക്കളെ പിന്തിരിപ്പിക്കാന് അമ്മമാര്‍ക്ക് സാധിക്കും. വനിത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇതിനായി അമ്മമാരുമായി ചേര്‍ന്ന് പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലീസ് അക്കാദമിയിലെ ഐപിഎസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവേയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കശ്മീരിലെ ജനങ്ങള്‍ സ്നേഹമുള്ളവരാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇവരുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. അവര്‍ നിങ്ങളെ വളരെയധികം സ്നേഹിക്കും. അതിനാല്‍ കശ്മീരിലെ യുവാക്കളെ തെറ്റായ വഴിയില്‍ നിന്നും പിന്തിരിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ സംഭാവന ചെയ്യാന്‍ കഴിയും.
അമ്മമാരെ വിദ്യാധനരാക്കുന്നതിലൂടെ അവര്‍ക്ക് അവരുടെ മക്കളെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. പ്രാരംഭ ഘടത്തില്‍ തന്നെ ഇക്കാര്യം ഉറപ്പു വരുത്തിയാല്‍ കുട്ടികളെ തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നതില്‍ നിന്നും തടയാന്‍ സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
കശ്മീരില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ക്കിടെ ഭീകരരോട് കീഴടങ്ങാന്‍ സുരക്ഷാ സേന നിര്‍ദ്ദേശിക്കാറുണ്ട്. ഇതിനായി ഭീകരരുടെ അമ്മമാരെ നേരിട്ട് എത്തിച്ചും വീഡിയോയിലൂടെയും സേനയുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാവാറുണ്ട്. അടുത്തിടെയായി ഇത്തരം ശ്രമങ്ങള്‍ ഫലം കാണുന്നുണ്ട്. ഈ വര്‍ഷം മാത്രം 16 പേര് ഇത്തരത്തില്‍ കീഴടങ്ങിയിട്ടുണ്ട്. ഇതിന്റെ് അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
അതിനിടെ 2017 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ തനുശ്രീ അടുത്തിടെ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിലെ അനുഭവങ്ങള്‍ അവര്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. തെഹ്രീക് ഇ ഹുറിയത് നേതാവ് അഷ്റഫ് സെഹ്റായിയുടെ മകന് ജുനൈദ് സെഹ്റായ് ഉള്‍പ്പെടെ രണ്ട് ഭീകരരെയാണ് തനുശ്രീ ഉള്‍പ്പെട്ട സംഘം അടുത്തിടെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: