മൂന്നാര്‍: പെട്ടിമുടിയില്‍ നടന്ന അവസാനഘട്ട രക്ഷാ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായത് സാഹസിക ടൂറിസം ഓപ്പറേറ്റര്‍മാരുടെ സേവനം. പുഴയോരത്ത് നടത്തിയ തെരച്ചിലില്‍ ദിവസവും 20-40 വരെ പേര് വരെ അടങ്ങുന്ന സാഹസിക ടൂറിസം മേഖലയില്‍ ജോലി നോക്കുന്ന അംഗങ്ങളാണ് പങ്കെടുത്തത്.
ഇവരെല്ലാം പല ഗ്രൂപ്പായി ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം തെരച്ചിലില്‍ പങ്കെടുത്തു. അഗ്നിരക്ഷാ സേന, പോലീസ്, വനംവകുപ്പ്, റവന്യൂ, പ്രദേശവാസികളും വിവിധ സംഘടനകളുടെ പ്രതിനിധികളും തെരച്ചിലിന് എത്തിയിരുന്നു.
കരിന്തിരിയാര്‍ കേന്ദ്രീകരിച്ച് ആണ് സാഹസിക ടൂറിസം ഓപ്പറേറ്റര്‍മാര്‍ പരിശോധന നടത്തിയത്. ട്രക്കിങ്ങും പാറയില്‍ കയറിട്ട് കയറാനും ഇറങ്ങാനുമുള്ള പരിശീലനം ലഭിച്ചവരായതിനാല്‍ ഇത് പരിശോധനയ്ക്ക് ഏറെ സഹായകമായി. മാങ്കുളം, ആനക്കുളം, ഭൂതക്കുഴി മേഖല കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രധാനമായും തെരച്ചില്‍ നടത്തിയത്. അവസാനം കണ്ടെത്തിയ നാല് മൃതദേഹങ്ങളും ഭൂതക്കുഴിയില്‍ നിന്ന് ഇത്തരത്തില്‍ സാഹസികമായി ഇവരുടെ സംഘാംഗങ്ങള്‍ തന്നെയാണ് കണ്ടെത്തിയത്.
നായയുടെ സേവനവും പരിശോധനയ്ക്ക് വലിയ സഹായകമായി. സാജന് ജോര്‍ജ്, മോഹന്‍ ആര്, ഹാഡ്ലി രഞ്ജിത്ത്, ഷിജു, സെന്തില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന ഏകോപിപ്പിച്ചത്. ഇവരടക്കം ആയിരക്കണക്കിന് പേരാണ് 93% വിജയമായ പരിശോധനയില്‍ പലഘട്ടങ്ങളിലായി പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: