തിരുവനന്തപുരം: അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പു വച്ച മലയാള ഭാഷാ വാരാഘോഷ ഫയലിനെ സംബന്ധിച്ച് ദുരൂഹത ഏറുന്നു. എന്ത് അടിയന്തര പ്രധാന്യമാണ് ഈ ഫയലിന് ഉണ്ടായിരുന്നതെന്ന ചോദ്യം ഒപ്പിലെ പൊരുത്തക്കേടില്‍ കൊണ്ടു ചെന്നെത്തിക്കുന്നു.
2018 സെപ്തംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയത്. 23ന് മുഖ്യമന്ത്രി തിരികെയെത്തി. സെപ്തംബര്‍ 9 ന് ആണ് മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതായി രേഖകള്‍ വ്യക്തമാക്കുന്നത്. തനിക്ക് അയച്ചു കിട്ടിയ ഇ-ഫയലില്‍ ഐപാഡ് വഴി ഡിജിറ്റലായി ഒപ്പ് രേഖപ്പെടുത്തി അയച്ചതാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ഒരാഴ്ചത്തെ ഭരണഭാഷാ വാരാഘോഷം പ്രളയദുരിതത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചു. പകരം ദര്‍ബാര്‍ഹാളില്‍ ഒരു ദിവസത്തെ പരിപാടി നടത്താമോ എന്ന് ആരാഞ്ഞും അതിന് മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രതീക്ഷിച്ചുമാണ് ഫയലിലെ രേഖ. ഈ ആവശ്യത്തില്‍ മുഖ്യമന്ത്രി അമേരിക്കയില്‍ ഇരുന്ന് അടിയന്തരമായി തീരുമാനിക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരികെ എത്തി ഒരു മാസം കഴിഞ്ഞാണ് പരിപാടി നടക്കേണ്ടത്. അതും ദര്‍ബാര്‍ ഹാളില്‍ പ്രതിജ്ഞ ചൊല്ലല്‍ മാത്രം. അതിനാല്‍ തിരികെ എത്തിയശേഷം തീരുമാനം കൈക്കൊണ്ടാല്‍ മതിയാകും. ഈ സാഹചര്യത്തില്‍ ഭരണഭാഷ ഫയലിന്റെ മറവില്‍ മറ്റ് ദുരൂഹതയുള്ള ഫയലുകള്‍ ഇവിടെ ഒപ്പിട്ട് കാര്യം നടത്തിയിരിക്കാം എന്ന് സംശയം ജനിപ്പിക്കുന്നു.
കൂടാതെ വിവാദഫയലില്‍ ഒപ്പ് പതിപ്പിച്ചിരിക്കുന്ന സ്ഥലത്തും മുഖ്യമന്ത്രിക്ക് അര്‍ഹമായ സ്ഥാനം നല്‍കിയിട്ടില്ല. നിയമ വിഭാഗത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി. ്രപദീപ്കുമാറാണ് ഫയലിന്റെ ഉപജ്ഞാതാവ്. ഇതില്‍ ഭരണ പരിഷ്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ആര്.എസ്. റാണി, അഡീഷണല്‍ സെക്രട്ടറി എസ്. മുഹമ്മദ് ഇസ്മയില്‍കുഞ്ഞ്, ജോയിന്റ് സെക്രട്ടറി പി.എസ്, മുഹമ്മദ് സാഗിര്‍ എന്നിവര്‍ പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഇവരുടെ ഒപ്പുകള്‍ക്ക് ഇടയിലായി ആരുടേതെന്നുപോലും അറിയാത്ത നിലയിലാണ് താന്‍ ഇട്ടതാണെന്ന് മുഖ്യമന്ത്രി പറയുന്ന ഒപ്പ്. ഫയലിന്റെ ഇടത് ഭാഗത്ത് വിവാദ ഒപ്പില്‍ നിന്നും വളരെ വ്യത്യസ്തമായ സ്ഥലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സീല്‍ പതിപ്പിച്ചിരിക്കുന്നു. അതായത് ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ വിവാദ ഒപ്പ് ആരുടേതെന്നു പോലും വ്യക്തമല്ല.
അമേരിക്കന്‍ യാത്രയില്‍ ഭാര്യ കമല മാത്രമാണ് ഒപ്പം ഉണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ ഫയലുകള്‍ ഒപ്പിടാന്‍ മുഖ്യമന്ത്രിയെ സഹായിച്ചത് ആര്. മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പുറത്താക്കിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ കൊടുക്കുന്ന ഫയലുകള്‍ അതേ പടി ഒപ്പിടുന്നു. അങ്ങനെയെങ്കില്‍ ഒപ്പ് അമേരിക്കയില്‍ വച്ച് ഇട്ടതാണോ സെക്രട്ടേറിയറ്റില്‍ വച്ച് ഇട്ടതാണോ എന്ന സംശയവും വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: