ന്യൂയോര്‍ക്ക്: ബ്രിട്ടന്റെ ആന്‍ഡി മുറെ യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കീഴടങ്ങി. മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ മുറെയെ കാനഡയുടെ ഇരുപതുകാരന് ഫെലിക്സ് ആഗര്‍ അലിയാസിം നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചു. സ്കോര്‍ 6-2,6-3,6-4.
15-ാം സീഡായ അലിയാസിം തുടക്കംമുതല്‍ ആധിപത്യം സ്ഥാപിച്ചു. രണ്ട് സെറ്റ് നഷ്ടമായശേഷം മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവരാന്‍ മുറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇന്ത്യയുടെ സുമിത് നാഗലും രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി. രണ്ടാം സീഡ് ഡൊമിനിക് തീമാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സുമിതിനെ തോല്‍പ്പിച്ചത്. സ്കോര്‍ 6-3, 6-3, 6-2.
24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ കടന്നു. മാര്‍ഗറീറ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-2, 6-4.
അമേരിക്കന്‍ താരമായ സെറീന അടുത്ത റൗണ്ടില്‍ നാട്ടുകാരിയായ സ്ലോന്‍ സ്റ്റീഫന്‍സിനെ നേരിടും. ഇരുപത്തിയാറാം സീഡായ സ്റ്റീഫന്‍സ് ഓല്‍ഗയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടിലെത്തിയത്.സ്കോര്‍: 6-2, 6-2.
വിക്ടോറിയ അസാരങ്കയും മൂന്നാം റൗണ്ടിലെത്തി. സബലങ്കയെ 6-1,6-3 ന് തോല്‍പ്പിച്ചു.
ബ്രിട്ടന്റെ ഒമ്പതാം സീഡായ ജോഹന്ന കോണ്ടയെ അട്ടിമറിച്ച് റുമാനിയയുടെ സൊറാന സിര്സ്റ്റീ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അണ്‍സീഡായ സൊറാന ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വിജയം പിടിച്ചത്. സ്കോര്‍ 2-6, 7-6(5), 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: