തൃശൂര്‍: ഓണാഘോഷ ആചാരങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച തോമസ് ഐസക്കും ഹെബി ഈഡനും ഹിന്ദു സമൂഹത്തോട് മാപ്പുപറയണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി. ആസൂത്രിതമായ തരത്തില്‍ ഹിന്ദു ആഘോഷങ്ങള്‍ക്ക് പിന്നിലുള്ള ആചാരങ്ങളെ വക്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നെടുംകുന്നം സെന്റ് തെരെസസ് സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സായ കന്യസ്ത്രീയില്‍ നിന്നും കുട്ടികള്‍ക്കായി നല്‍കിയ ഓണ സന്ദേശം. ഹിന്ദു വിശ്വാസങ്ങളെ തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കണം. ഒരു മന്ത്രിയെന്ന നിലയില്‍ തോമസ് ഐസക് നടത്തിയ പരാമര്‍ശം മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















