മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പൊതുജന സ്വാധീനം വര്‍ധിക്കുന്നതാണ്. സന്താനങ്ങള്‍ക്ക് ഉന്നതിയും ജോലി കാര്യങ്ങളില്‍ സ്ഥാനമാറ്റത്തിനും സാധ്യതയുണ്ട്. ദൂരയാത്രകള് മാറ്റിവയ്ക്കുന്നത് നല്ലതാണ്. ഭാഗ്യാനുഭവങ്ങള്‍ക്ക് അവസരമുണ്ട്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. കുടുംബ സമാധാനം നിലനില്ക്കുകയും, മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. ഭാവി കാര്യങ്ങളില്‍ ചില മെച്ചപ്പെട്ട തീരുമാനങ്ങളില്‍ എത്തിച്ചേരും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ശത്രുക്കളുടെ ഉപജാപ പ്രവര്‍ത്തനങ്ങളില്‍നിന്ന് രക്ഷ നേടും. വാസഗൃഹത്തിന് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഈ വാരം ഗുണം ചെയ്യും. ബിസിനസ് കാര്യങ്ങള്‍ക്കായി കൂടുതല്‍ ധന വിനിയോഗം നടത്തും. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
സന്താനങ്ങള്‍ക്ക് ഉപരി പഠനത്തിനായുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. ലാഭകരമായ പല പദ്ധതികള്‍ക്കും മുതല്‍ മുടക്കും. ആരോഗ്യം മെച്ചമാവും. പിതൃധനം ലഭിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
സര്‍ക്കാരില്‍നിന്നും ലഭ്യമാവേണ്ട ആനുകൂല്യങ്ങള്‍ വന്നുചേരും. മാനസിക ഉല്ലാസത്തിനായി നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ചിരകാല വൈരികള്‍ അവരില്‍ നീക്കുപോക്കുകള്‍ക്ക് തയ്യാറാവും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ഏജന്‍സി, ഊഹകച്ചവടം എന്നിവയില്‍നിന്നും ലാഭം സിദ്ധിക്കും. ജനകീയ പ്രശ്നങ്ങളില്‍ പങ്കു വഹിക്കും. മാതൃകുടുംബാംഗങ്ങളുമായി നീരസത്തിന് സാധ്യതയുണ്ട്. ആരോഗ്യനില മോശമാകും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
വാഹനങ്ങളുടെ ക്രയവിക്രയത്തിന് അവസരം സിദ്ധിക്കും. ധര്‍മ പ്രവര്‍ത്തനങ്ങള്‍ക്കായി ധനം വിനിയോഗിക്കും. പുരാതന വസ്തുക്കളില്‍ താല്‍പ്പര്യം ജനിക്കും. ഉറ്റവരില്‍ നിന്നും വഞ്ചനാപരമായ പ്രവൃത്തികളെ അഭിമുഖീകരിക്കും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
സ്വയംകൃതാനര്‍ത്ഥങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രവൃത്തികള്‍ക്ക് ഉചിതമായ ധനാഗമം ലഭ്യമാവണമെന്നില്ല. കൂടുതല്‍ മാനസിക പക്വത നിലനിര്‍ത്തേണ്ടതായുണ്ട്. വ്യാപാര മേഖലയില്‍ കിടമത്സരങ്ങള്‍ സംജാതമാവും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
മൃഷ്ടാന്ന ലാഭവും ആഡംബര പ്രിയവും വര്‍ധിക്കുന്നതാണ്. സന്താനങ്ങള്‍ ഹേതുവായി ക്ലേശ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ബന്ധുജനങ്ങളുടെ അപ്രീതിക്ക് സാധ്യതയുണ്ട്.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
പല കാര്യങ്ങളിലും ആത്മവിശ്വാസ കുറവ് നിഴലിക്കും. ഗൃഹം മോടിപിടിപ്പിക്കും. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. നഷ്ടധനം തിരികെ ലഭിക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
കര്മലാഭവും മെച്ചപ്പെട്ട ആരോഗ്യവും സിദ്ധിക്കുന്നതാണ്. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. വിവാദവിഷയങ്ങളില്‍ നിന്നും മാറി നില്ക്കും. ചിട്ടി, ലോണ്‍ എന്നിവ യഥാസമയം ലഭ്യമാവും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരങ്ങള്‍ ലഭ്യമാവും. മുടങ്ങിനിന്ന പല പദ്ധതികളും പുനഃരുജ്ജീവിപ്പിക്കും. സംഘടനകളുടെയോ സമുദായത്തിന്റെയോ നേതൃത്വം ഏറ്റെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര വിജയമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: