ന്യൂദല്‍ഹി: വെട്ടുകിളി ആക്രമണത്തെ ഇന്ത്യ ഡ്രോണുകള്‍ ഉപയോഗിച്ചു ചെറുത്ത് തോല്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ കോളേജ് അഡ്മിനിസ്ട്രേഷന് കെട്ടിടങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗം വ്യാപിക്കുന്ന വെട്ടുകിളികളെ സാമ്പ്രാദായിക മാര്‍ഗങ്ങളിലൂടെ നേരിടാന്‍ സാധിച്ചില്ല. ഈ പ്രതിസന്ധിയെ ഇന്ത്യ നേരിട്ടത് ശാസ്ത്രീയമായാണ്. വലിയ വിജയമാണ് ഇക്കാര്യത്തില്‍ ഇന്ത്യ നേടിയത്. ബുന്ദേല്‍ഖണ്ഡിലെ വെട്ടുകിളി ആക്രമണം നടന്നപ്പോള്‍ സ്ഥിതിഗതികള്‍ നേരിടാനും അപകടങ്ങള്‍ കുറയ്ക്കാനും സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചു. നിരവധി നഗരങ്ങളില്‍ കണ്ട്രോള് റൂമുകള്‍ ആരംഭിച്ചും കര്‍ഷകരെ മുന്‍കൂട്ടി അറിയിച്ചും ഡ്രോണ്‍ ഉപയോഗിച്ച് കീടനാശിനി തളിച്ചും ഡസണ്‍ കണക്കിനു നവീന സ്പ്രേ മെഷീനുകള്‍ ഉപയോഗിച്ചും കര്‍ഷകര്‍ക്ക് അവ ലഭ്യമാക്കിയും സര്‍ക്കാര്‍ സ്ഥിതിഗതികളെ ഫലപ്രദമായി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കൃഷിയും ഗവേഷണവും തമ്മില്‍ ബന്ധിപ്പിക്കാനും ഗ്രാമങ്ങളിലെ കൃഷിക്കാര്‍ക്ക് ശാസ്ത്രീയ ഉപദേശം നല്‍കാനും സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കാമ്പസുകളില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് അറിവും പ്രാഗല്ഭ്യവും എത്തിക്കുന്നതിനുള്ള ജൈവവ്യവസ്ഥ വികസിപ്പിക്കാന്‍ സര്‍വകലാശാലകളുടെ സഹായമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: