കണ്ണൂര്‍: മാടായിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാടായിപ്പാറ ജൈവ വൈവിധ്യം നശിപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് സംരക്ഷണ സന്ദേശ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ച് മാടായിപ്പാറയില്‍ ജനകീയ സംരക്ഷണസേനാ വിന്യാസത്തിനു തുടക്കം കുറിച്ചു.
ജൈവ വൈവിധ്യം നശിപ്പിക്കരുതേ, വാഹനങ്ങള്‍ ജൈവമേഖലയില്‍ കയറ്റരുതേ, മാലിന്യങ്ങളും കുപ്പിച്ചില്ലുകളും വിതറരുതേ, പറവകളുടെ താവളമാണെ, ശലഭങ്ങളുടെ വീടാണേ, പൂക്കളുടെ നിറക്കൂട്ടാണേ, നിര്‍മ്മിതികളിവിടെ വേണ്ടേ വേണ്ട, കയ്യേറല്ലേ മാടായിപ്പാറ, കാവലാളാകൂ യിപ്പാറക്ക്, എന്നീ സന്ദേശങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചത്. ഹരിതഗ്രാമം പശ്ശിനിക്കടവ്, നാദം വെങ്ങര, ഇ.സി.ജി.മാടായി, മാടായിപ്പാറ സംരക്ഷണ സമിതി എന്നീ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. മാടായിപ്പാറ സംരക്ഷണ സമിതി ചെയര്മാന് പി.പി. കൃഷ്ണന് സംരക്ഷണ സന്ദേശം നല്കി.
കെ.പി.ചന്ദ്രാം ഗദന്‍, സി.നാരായണന്, കെ.കുമാരന്, ഭാര്ഗ്ഗവന് പറശ്ശിനിക്കടവ്, പവിത്രന് കുഞ്ഞിമംഗലം, പി.കെ.രാജേഷ്, യു. രാഘ വന്‍, രാമചന്ദ്രന് പട്ടേരി, ബി.മുഹമ്മദ് അശറഫ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വരും നാളുകകളില്‍ സേന പാറയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് മാടായിപ്പാറ സംരക്ഷണ സമിതി ചെയര്മാന് പി.പി. കൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: