ന്യൂയോര്‍ക്ക്: പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന നൊവാക് ദ്യോക്കോവിച്ച് യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഡാമിര്‍ ദുംഹുറിനെ നേരിടും. വനിതകളിലെ ഒന്നാം സീഡായ കരോളിന പ്ലിസ്കോവ ആദ്യ മത്സരത്തില്‍ അന്‍ഹെലിന കലിനിനയുമായി ഏറ്റുമുട്ടും. തിങ്കളാഴ്ച യുഎസ് ഓപ്പണ്‍ ആരംഭിക്കും. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഒന്നാം സീഡായ ദ്യോക്കോവിച്ചിന് ഫ്ളെഷിങ് മെഡോയില്‍ കിരീടം ചൂടാന്‍ ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. ഡൊമിനിക് തീം, ഡാനി മെഡ്വഡേവ്, ബ്രിട്ടന്റെ ആന്‍ഡി മുറെ തുടങ്ങിയവരാണ് ദ്യോക്കോവിച്ചിന് ഭീഷണിയാകുക. രണ്ടാം സീഡായ ഡൊമിനിക് തീം ആദ്യ റൗണ്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ നേരിടും. ആന്‍ഡി മുറെ ആദ്യം ജാപ്പനീസ് താരമായ യോഷിഹിതോ നിഷിയോകയെ എതിരിടും ഡേവിഡ് ഗോഫിന്, അലക്സാണ്ടര്‍ സരേവ , സ്റ്റെഫാനോ ടിസ്റ്റിസിപാസ് തുടങ്ങിയ പ്രമുഖരും പുരുഷ വിഭാഗത്തില്‍ മത്സരിക്കും.
കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പല പ്രമുഖ താരങ്ങളും യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറിയിരുന്നു. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍, അഞ്ചു തവണ യുഎസ് ഓപ്പണ്‍ നേടിയ റോജര്‍ ഫെഡറര്‍, നിലവിലെ വനിതാ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ആഷ്ലി ബാര്‍ട്ടി, രണ്ടാം നമ്പര്‍ സിമോണ ഹാലേപ്പ്, അഞ്ചാം നമ്പര്‍ എലിന സ്വിറ്റോലിന, ഏഴാം നമ്പര്‍ കികി ബര്‍ട്ടന്‍സ്, സ്വറ്റ്ലാന തുടങ്ങിയവരാണ് പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: