കൊച്ചി:രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി. സുരക്ഷിതമായ സ്ക്രീന്‍ ഷെയറിങ് സംവിധാനത്തിലൂടെ കമ്പനിയുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ സേവനം.
തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ എവിടെ നിന്നു വേണമെങ്കിലും തല്‍സമയം സഹായം നേടാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.വിര്‍ച്വല്‍ സഹായത്തിലൂടെ തങ്ങളുടെ പദ്ധതിയെ കുറിച്ച് എല്ലാം അറിയുവാനും അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും സ്മാര്‍ട്ട് അസിസ്റ്റ് ഉപഭോക്താക്കളെ പിന്തുണക്കും. വില്പന രംഗത്തുള്ളവര്‍ ഉപയോഗിക്കുന്ന കമ്പനിയുടെ ആപ്പ് ആയ ഐഎന്‍എസ്-ടാബില്‍ ഈ ആപ് ലഭ്യമാണ്.
പദ്ധതികളുടെ ബ്രോഷറുകള്‍, ആനുകൂല്യങ്ങളുടെ വിവരണങ്ങള്‍ എന്നിവ വീക്ഷിക്കുന്നതിനും മുതിര്‍ന്ന വിദഗ്ദ്ധരുമായി ബന്ധപ്പെടുന്നതിനും ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ വിപ്ലവകരമായ സേവനം സഹായിക്കും. മഹാമാരിയെ തുടര്‍ന്ന് ബിസിനസ് സാഹചര്യങ്ങള്‍ വന്‍ തോതില്‍ മാറിയിരിക്കുകയാണെന്നും ഉപഭോക്താക്കളുടെ മാറുന്ന രീതികള്‍ക്കനുസരിച്ചു പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു.
പുതിയ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രക്രിയകളില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.സ്മാര്‍ട്ട് അസിസ്റ്റ് ഇത്തരത്തിലുള്ള മറ്റൊരു ചുവടു വെയ്പാണ്. ഏറ്റവും മികച്ച സേവനാനുഭവങ്ങള്‍ പ്രദാനം ചെയ്യും വിധമാണു തങ്ങളിതു രൂപകല്പന ചെയ്തിരിക്കുന്നത്. മഹാമാരി മൂലമുള്ള പ്രതിബദ്ധങ്ങള്‍ പരിഗണിക്കാതെ തന്നെ ഉപഭോക്താക്കളുടെ ജീവിത ലക്ഷ്യങ്ങള്‍ കൃത്യമായി മുന്നോട്ടു കൊണ്ടു പോകുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനാവുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതികവിദ്യയുമായി പരിചയമില്ലാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാവും വിധമാണ് സ്മാര്‍ട്ട് അസിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. വിപണന വിഭാഗത്തിലുള്ളവര്‍ക്കു പുറമെയുള്ള വിദഗ്ദ്ധരുമായി തല്‍സമയ ആശയ വിനിമയം നടത്താനും ഇവിടെ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നിര്‍മിത ബുദ്ധി അധിഷ്ടിത തല്‍സമയ ചാറ്റ് ബോട്ട് സൗകര്യം ലഭ്യമാക്കുന്ന ഏക ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമെന്ന സവിശേഷതയും ഇതിനിടെ എടുത്തു കാട്ടാനാവും.
ഉപഭോക്താക്കള്‍ക്കായി വാട്ട്സാപ്പ് വഴി 20 സേവനങ്ങള്‍, ഐ സെര്‍വ് വീഡിയോ കോളിങ് സേവനം, ലൈഫ് അസിസ്റ്റ് ഉപഭോക്തൃ പോര്‍ട്ടല്‍, ബൂയിങ് ചാറ്റ്ബോട്ട് തുടങ്ങിയവയും കമ്പനിയുടെ സവിശേഷതകളില്‍ ചിലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: