തിരുവനന്തപുരം: അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം തന്നെ കള്ളനെന്ന് വിളിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് തെറിവിളിച്ചു. ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ വിളിക്കാമോയെന്നും പിണറായി ചോദിച്ചു. മുഖ്യമന്ത്രി ഇന്നു വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്റെ മുഖത്ത് നോക്കി കള്ളാ കള്ളാ എന്നു വിളിക്കുന്നതാണോ ശരിയായ നടപടി. ഇതാണോ സംസ്കാരം. ഇതാണോ രീതി. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ പോലും അനുവദിച്ചില്ല. വിളിച്ച മുദ്രാവാക്യങ്ങള്‍ പോലും ന്യായമല്ല. തെറിയായിരുന്നു. പ്രധാനമായും എന്റെ സംസാരം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്.
എന്നിട്ടും ഞാന്‍ പറഞ്ഞു നിങ്ങള്‍ ഇത് കേള്‍ക്കൂവെന്ന് എന്നിട്ടും മുദ്രാവാക്യം തുടര്‍ന്നുവെന്ന് പിണറായി പറഞ്ഞു. സംസ്കാരഹീനരല്ലല്ലോ അവിടെ ഉണ്ടായിരുന്നത്. എന്നെ കള്ളാ എന്ന് വിളിക്കാനായിരുന്നല്ലോ തിടുക്കമെന്നും അദേഹം ചോദിച്ചു. തന്നെ തെറി വിളിച്ചപ്പോള്‍ ആരും മിണ്ടിയില്ല. മാധ്യമങ്ങള്‍ തെറി പറഞ്ഞതില്‍ ഒരു ചര്‍ച്ചയും നടന്നില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: