തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സെക്രട്ടറിയേറ്റിലെ ഫയലുകള്‍ തീയിട്ടതിനെ ന്യായീകരിക്കാന്‍ മന്ത്രി ഇ പി ജയരാജന് പറഞ്ഞ വിടുവായത്തങ്ങള്‍ തിരിച്ചടിയാകുന്നു.’കത്തുന്നതിന് മുമ്പേ ബിജെപി ഓഫീസീന്ന് പത്ര ആഫീസിലേക്ക് വിവരം പോയിട്ടുണ്ട്. ഇത് ബിജെപിയും കോണ്‍ഗ്രസുകാരും ചേര്‍ന്ന് നടത്തുന്ന ഒരു നാടകമാണ്. സെക്രട്ടേറിയറ്റിനകത്ത് ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. ജനങ്ങളെല്ലാം ഇതിനെ അപലപിച്ചുകൊണ്ട് മുന്നോട്ട് വരണം’ എന്നായിരുന്നു ജയരാജന് മന്ത്രിയുടെ ആദ്യ പ്രതികരണം. ഇതിനര്‍ത്ഥം ആരോ തീകത്തിച്ചതാണെന്നു തന്നെ മന്ത്രി സമ്മതിക്കുകയാണ്. കത്തിച്ചവര്‍ കത്തിക്കും മുന്‍പ് ബിജെപി ഓഫീസില്‍ വിളിച്ചറിയിച്ചിരുന്നു എന്ന ആരോപണമേ മന്ത്രിയക്കുള്ളു. സ്വാഭാവിക തീപിടുത്തമാണെന്ന് ചിഫ് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും പറഞ്ഞു സ്ഥാപിക്കുന്നതിനിടയിലാണ് മന്ത്രിയുടെ തീ കത്തിച്ചതാണെന്ന സമ്മതം.
തീപിടുത്തം ഉണ്ടാകുമ്പോള്‍ അവിടെ ഉണ്ടായിരുന്നു എന്നും ഫലയുകളൊന്നും കത്തിയിട്ടില്ലന്നും ചാനല്‍ ചര്‍ച്ചയില്‍ ജയരാജന് പറയുകയും ചെയതു. അവിടെ ഉണ്ടായിരുന്നിട്ട് സംഭവ സ്ഥലം സന്ദര്‍ശിച്ചോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഉത്തരം നല്കാന് മന്ത്രി തയ്യാറാകാതിരുന്നതും ശ്രദ്ധേയമായി. മന്ത്രിയുടെ അറിവോടെയാണ് ‘കത്തിക്കല്‍’ എന്ന സംശയം ബലപ്പെടുത്തുന്നതാണിത്. മന്ത്രി ഉണ്ടായിരുന്നിട്ടും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ ചീഫ് സെക്രട്ടറിയെ അയച്ചതെന്തിന് എന്ന ചോദ്യത്തിനും ഉത്തരമില്ല.
‘കുറച്ചു ഫയലുകള്‍ മാത്രമേ കത്തിച്ചുള്ളൂ’ എന്നാണ്് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.ഹണി മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പറഞ്ഞത്.സെക്രട്ടേറിയറ്റിലെ ഇടതു സംഘടനാ നേതാവായ ഇദ്ദേഹത്തിന്റെ പേര് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. ഹണിയുടേത് നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന ചോദ്യമാണ് ഇയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: