മാഡ്രിഡ്: ആഭ്യന്തര ലീഗുകളും ചാമ്പ്യന്‍സ് ട്രോഫിയും അവസാനിച്ചതോടെ സൂപ്പര്‍ താരങ്ങളുടെയടക്കം ട്രാന്‍സ്ഫര്‍ ചര്‍ച്ചയിലാണ് ഫുട്ബോള്‍ ലോകം. മെസിയും റൊണാള്‍ഡോയും മുതല്‍ യുവത്വത്തിലുള്ള എംബാപ്പയും നെയ്മറും വരെ ചര്‍ച്ചകളിലാണ്. ചില താരങ്ങള്‍ സ്വയം കൂടുമാറാന്‍ ശ്രമം നടത്തുമ്പോള്‍ ചില ടീമുകള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയില്‍നിന്ന് കരകയറാനുള്ള വഴിയാവുന്നു ട്രാന്‍സ്ഫറുകള്‍.
പിഎസ്ജി താരം കൈലിയന്‍ എംബാപ്പെ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവപര്പൂളിലേക്കെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നെയ്മര്‍ ലിവര്‍പൂളിലെത്തിയാല്‍ കളിയുടെ ലെവല്‍ മാറുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം റിക്കി ലാംബേര്‍ട്ട് പ്രതികരിച്ചതിന് പിന്നാലെയാണ് പുത്തന്‍ വാര്‍ത്തകളെത്തുന്നത്. പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് എംംബാപ്പെ. മികച്ച ഫോമിലുള്ള താരത്തെ ടീമിലെത്തിച്ചാല്‍ ലിവര്‍പൂളിന് നേട്ടമാകും.
എന്നാല്‍ പിഎസ്ജി അവരുടെ പരിശീലകന് തോമസ് ടച്ചലിനെ തന്നെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇന്റര്‍ മിലാന് ലയണല്‍ മെസിക്കായി കരുക്കള്‍ നീക്കുന്നുണ്ടെന്ന സൂചന നല്കി മുന്‍ പ്രസിഡന്റ് മസ്സീമോ മൊറാട്ടി രംഗത്തെത്തി. ബാഴ്സ വിടാന്‍ മെസി താത്പര്യപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്റര്‍ മിലാന് മെസിക്കായി നീങ്ങുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും മൊറാട്ടി പ്രതികരിച്ചിട്ടുണ്ട്. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവന്റസ് വിട്ട് പിഎസ്ജിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മെസിയും റൊണോയും ഒന്നിച്ച് കളിക്കുന്നതും ചര്‍ച്ചയാണ്. മെസിക്കായി ശ്രമിക്കുന്നുണ്ടെന്ന സൂചന നല്കി മാഞ്ചസ്റ്റര്‍ സിറ്റി അധികൃതരും രംഗത്തെത്തി. സാമ്പത്തിക ശേഷി മുന്നില്‍കണ്ട് മെസിക്കായി മുന്നോട്ടുപോകുമെന്ന് സിറ്റി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: