ന്യൂദല്‍ഹി: കൊറോണ നിരക്കുകള്‍ കുത്തനെ കുറയുന്നത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം. 31 ലക്ഷ പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ അതില്‍ 24 ലക്ഷത്തിനും രോഗം ഭേദമായി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ രോഗമുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 66,550 പേരാണ് കഴിഞ്ഞ ദിവസം വൈറസ് മുക്തരായത്. ഇത് വളരെ ശുഭകരമായ സൂചയായി ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.
രോഗമുക്തി നിരക്കില്‍ 25 ദിവസത്തിനിടെ 100 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന രോഗവ്യാപന നിരക്ക് സംഭാവന ചെയ്തിരുന്ന പ്രധാന നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും സ്ഥിതി മെച്ചപ്പെട്ടാതാണ് ഇതിനു കാരണം. മരണ നിരക്ക് 1.48 ശതമാനമായി കുറയ്കാകനും സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 848 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിന രോഗബാധ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ലോകത്ത് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യുന്ന കൊറോണ കേസുകളില്‍ 26 ശതമാനവും ഇന്ത്യയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: