തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കുന്നില്ലന്ന് ക്ംപ്ടോളര് ആന്റ് ഓഡിറ്റ് ജനറലിന്റെ കണ്ടെത്തല്‍. പരിശോധനയ്ക്ക് അയച്ച 4412 സാമ്പിളുകളില്‍ 383 എണ്ണം മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലന്ന് കണ്ടെത്തി. ഉത്തരം ഉല്പന്നങ്ങള് നീക്കം ചെയ്യുന്നതില്‍ കാലതാമസം വന്നതായും നിയമസഭയില്‍ വച്ച പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ നടന്നതായും കോടികള്‍ നഷ്ടപ്പെടുത്തിയ തട്ടിപ്പുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു
സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യാന്‍ തയാറായ വിതരണക്കാരോടു മാത്രമേ വിലപേശല്‍ പേശല്‍ ചര്‍ച്ച ആകാവൂ എന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇതു ലംഘിച്ച് 2749 പര്‍ച്ചേസുകളില്‍ ടെന്‍ഡറില്‍ പങ്കെടുത്ത എല്ലാവരുമായും കൂടിയാലോചന നടത്തുകയും ഇതില്‍ 1,108 പര്‍ച്ചേസുകളില്‍ കുറഞ്ഞ തുകയ്ക്കു ലേലം വിളിച്ചയാളെ ഒഴിവാക്കി മറ്റു വിതരണക്കാരില്‍ നിന്നു ഉത്പനങ്ങള്‍ വാങ്ങുകയും ചെയ്തു.
കമ്പനിയുടെ വിലനിര്‍ണയ നയം ആനൂകാലികമായി പുനരവലോകനം ചെയ്തിട്ടില്ല. ഔട്ലെറ്റുകള്, ഡിപ്പോകള്‍, കേന്ദ്ര ഓഫിസ് എന്നിവിടങ്ങളില്‍ സംയോജിത സോഫ്റ്റ്വെയര് ഇല്ലാത്തതു മൂലം ഉത്പന്നങ്ങളുടെ ആവശ്യതകത ശരിയായി വിലയിരുത്താനായില്ല. ഉത്പന്നങ്ങള്‍ കുന്നുകൂടുന്നതിനും ഒരു മാസം ഒരേ ഉത്പന്നങ്ങള്‍ തന്നെ വിവിധ നിരക്കുകളില്‍ ഒന്നിലധികം തവണ വാങ്ങുന്നതിനും ഇതു കാരണമായി. അതിലൂടെ 7.94 കോടി രൂപയുടെ അധിക ചെലവുണ്ടായി.
വിതരണക്കാരില്‍ നിന്ന് കിഴിവുകലും അനുകൂല്യങ്ങളും സ്വീകരിക്കുന്നതിന് ഉചിതമായ സംവിധാനമില്ലാതിരുന്നതിനാല്‍ 4.02 കോടി നഷ്ടമായി. അരിയുടെ വില്പന വില തെറ്റായി നിശ്ചയിച്ചതിനാല്‍ 11.26 കോടി രൂപയുടെയും വിലനിര്‍ണയ സര്‍ക്കുലറുകള്‍ നടപ്പാക്കുന്നതിലെ പ്രശ്നങ്ങള്‍ മൂലം 39.53 കോടിയുടെയും നഷ്ടം സംഭവിച്ചു.
ആവശ്യകത വിലയിരുത്താതെ ഒരേ ചരക്കുകള്‍ ഒരേ മാസം ഒന്നിലധികം തവണ വിവിധ നിരക്കില്‍ വാങ്ങിയതിലൂടെ 7.94 കോടിയുടെ നഷ്ടമാണുണ്ടായത്. ആവശ്യപ്പെട്ട ഉല്‍പ്പന്നങ്ങള്‍ കൈമാറുന്നതിലെ കാലതാമസം മൂലം 25.41 കോടിയാണ് നഷ്ടമായത്
നികുതി അടവിലും പ്രശ്നങ്ങളുണ്ട്. ഒരു ജിഎസ്ടിഎന്‍ എടുക്കുന്നതിനു പകരം ഡിപ്പോകള്‍, മേഖലാ ഓഫിസുകള്‍, കേന്ദ്ര ഓഫിസ് എന്നിവക്കായി 62 ജിഎസ്ടിഎന്നുകള്‍ എടുത്തു. എല്ലാ വില്പനകളും കേന്ദ്ര ഓഫിസിലെ ജിഎസ്ടിഎന്‍ കണക്കില്‍ ഉള്‍പ്പെടുത്തിയതു കാരണം 56 ഡിപ്പോകളിലെയും അഞ്ച് മേഖലാ ഓഫിസുകളിലെയും ജിഎസ്ടിഎന്നുകളില് ഉണ്ടായിരുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റായ 7.55 കോടി രൂപ ഉപയോഗിക്കാനായില്ല. സപ്ളൈകോ ഔട്ട് ലറ്റുകലില് മാത്രം ലഭിക്കുന്നതും ആവശ്യക്കാര്‍ ഏറെയുള്ളതും ഉയര്‍ന്ന മാര്‍ജ്ജിന്‍ ലഭിക്കുന്നതുമായ ശബിരി ഉല്പന്നങ്ങള് കുറഞ്ഞ തോതിലാണ് സംഭരിച്ചതെന്നും സിഎജി കണ്ടെത്തി. സപ്ളെകോ മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനവും ഫലപ്രദമല്ലന്നാണ് സിഎജി കണ്ടെത്തല്‍. ആകെയുള്ള 106 മെഡിക്കല്‍ സ്റ്റോറുകളില്‍ 16 എണ്ണത്തിന് കഴിഞ്ഞ 5 വര്‍ഷത്തില്‍ ഒരു വര്‍ഷം പോലും ബ്രേക്ക് ഇവന് വില്പന നടത്താന്‍ പോലും കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: