Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘മാവേലി’യില്‍ കച്ചവടം കുറഞ്ഞു; തൊഴിലാളികള്‍ പ്രതിസന്ധിയില്‍; അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 04:03 am IST
in Alappuzha

പൂച്ചാക്കല്‍: ആവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം സപ്ലൈക്കോ മാവേലിയില്‍ കച്ചവടം കുറഞ്ഞതോടെ നൂറ് കണക്കിന് ദിവസവേതനക്കാര്‍ പ്രതിസന്ധിയിലായി. മാവേലി സ്റ്റോറുകളിലും, മാവേലി സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍, ഓരോ സ്റ്റോറിലും രണ്ട് മുതല്‍ നാല് ദിവസ വേതനക്കാരാണുള്ളത്. ഇവരില്‍ പലരും പത്തു മുതല്‍ ഇരുപത് വര്‍ഷം വരെ ജോലി ചെയ്തു വരുന്നവരാണ്.

രണ്ടു വര്‍ഷമായി, സപ്ലൈക്കോ മാവേലിയിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സബ്‌സിഡി ഇനങ്ങള്‍ ലഭ്യമല്ലാതിരുന്നത് കൊണ്ട് സാധാരണക്കാര്‍ എത്താതെയായി. ജൂബിലി വര്‍ഷം പ്രമാണിച്ച് സാധനങ്ങള്‍ക്ക് പ്രത്യേക കിഴിവ് നല്‍കിയിട്ടും ജനങ്ങളില്‍ നിന്നും തണുത്ത പ്രതികരണമാണുണ്ടായത്. ഓരോ ഔട്ട്‌ലെറ്റിനും നിശ്ചിയിച്ചിട്ടുള്ള വില്‍പ്പന തോത് ലക്ഷ്യം കണ്ടില്ലെങ്കില്‍ ദിവസ വേതനക്കാരുടെ വരുമാനമാണ് കുറക്കുന്നത്. ഇരുപത് ലക്ഷം രൂപ പ്രതിമാസം വിറ്റുവരവുണ്ടായിരുന്ന ഒരു ഔട്ട്‌ലെറ്റില്‍ ഇപ്പോള്‍ വില്‍പ്പന നടക്കുന്നത് ആറ് ലക്ഷം രൂപയാണ്. സബ്‌സിഡി ഇനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതും, ഉള്ളത് ഗുണ നിലവാരം കുറഞ്ഞ സാധനങ്ങളായതും, ആവശ്യത്തിനുള്ള സാധനങ്ങളുടെ ലഭ്യതക്കുറവും മാവേലി സ്റ്റോറുകളില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റി എന്നത് വസ്തുതയാണ്.

ഓരോ ടൗണുകളിലും വ്യക്തികളും സ്ഥാപനങ്ങളും പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുമ്പോള്‍, സര്‍ക്കാരിന്റെ മാവേലി ക്ഷയിച്ചു വരുന്നതാണ് കാണുന്നത്. ഇരുപത് ലക്ഷത്തിന് മുകളില്‍ പ്രതിമാസ വിറ്റുവരവ് ഉണ്ടായിരുന്ന ഒരു ഔട്ട്‌ലെറ്റില്‍ മൂന്ന് ദിവസവേതനക്കാര്‍ ജോലി ചെയ്തിരുന്നു. ഏകദേശം പതിനാലായിരു രൂപ പ്രതിമാസം വേതനം കിട്ടിയിരുന്നതാണ്. ഇപ്പോള്‍ ആറ് ലക്ഷം രൂപയാണ് പ്രതിമാസ വിറ്റുവരവ്. അതുകൊണ്ട് ഒരാള്‍ക്ക് പത്ത് ദിവസം മാത്രമാണ് വീതമാണ് ജോലി നല്‍കുന്നത്.

അത് കൊണ്ട് അവരുടെ വരുമാനം നാലായിരം രൂപയായി ചുരുങ്ങി. രാവിലെ പത്ത് മുതല്‍ രാത്രി എട്ടു വരെയാണ് ഇവരുടെ ജോലി സമയം. രാത്രി ഔട്ട്‌ലെറ്റ് പൂട്ടി പുറത്തിറങ്ങുമ്പോള്‍ ഏട്ടരയാകും. നല്ല പ്രായത്തില്‍ സപ്ലൈക്കോയില്‍ ജോലിക്കെത്തി ഇവിടെ ജീവിതം ഹോമിച്ചവര്‍ക്ക് ഇനിയെന്ത് ചെയ്യുമെന്ന വലിയ ആശങ്കയാണ് ബാക്കിയാകുന്നത്.

 

Tags: SupplycoMaveli storesessential commoditiesSevere shortage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

Kerala

സപ്ലൈകോയുടെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച തലശേരിയില്‍

പുതിയ വാര്‍ത്തകള്‍

സനാതന ധർമ്മം തുടച്ചുനീക്കണം ; വിജയ്‌ക്ക് മുന്നിൽ ആവശ്യം ഉന്നയിച്ച് ഉദയനിധി സ്റ്റാലിൻ ; ഭരണകാര്യങ്ങളിൽ ഞങ്ങളുടെ ഉപദേശം തേടണമെന്നും ഉദയനിധി

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകള്‍, തട്ടിപ്പ് സിപിഎം അധ്യാപക സംഘടനയുടെ ഒത്താശയില്‍-സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

യുവാക്കളുടെ വാഹനാഭ്യാസം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; കൂടുതലും പ്രായപൂര്‍ത്തിയാകാത്തവർ

രഹസ്യമായി പോകേണ്ടിയിരുന്നില്ല , പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോ ; ശശികല ടീച്ചർ

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ ചാടിയ വയോധികന് ഗുരുതര പരിക്ക്

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

വിജയ്‌യുടെ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേൽ ഇനി മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ; ഉത്തരവിറക്കി സർക്കാർ

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?നന്ദിനിയെ കുന്ദവൈ കോപ്പിയടിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

ബംഗാളിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെങ്കിൽ, ബംഗ്ലാദേശിൽ ഹിന്ദുക്കളും സുരക്ഷിതരാകില്ല : തീവ്ര ബംഗ്ലാദേശി പുരോഹിതൻ എനായത്തുള്ള അബ്ബാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.