കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. ഒരാള്‍ കര്‍ണാടകയില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 25 പേര് ഇന്നലെ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1326 ആയി. ഇതില്‍ 1068 പേര് രോഗമുക്തരായി. 250 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 241 പേര് ജില്ലയിലും 9 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: