തിരുവനന്തപുരം: നിയമസഭയ്‌ക്കു മുന്നില്‍ ബിജെപി നേതാക്കള്‍ക്കു നേരേ പോലീസ് അതിക്രമം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം നേതാക്കളെ ബലംപ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സ്വര്‍ണക്കടത്തു കേസിനു കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സഭയ്‌ക്കു മുന്നില്‍ സമരം.
പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ നിയമസഭയ്‌ക്ക് അകത്തുപോലും നീതി കാണിക്കുന്നില്ല. കോൺഗ്രസ്സ് സർക്കാരിന്റെ കാലത്ത് സരിതയായിരുന്നെങ്കിൽ കമ്മ്യൂസിറ്റ് സർക്കാരിന്റെ കാലത്ത് സ്വപ്ന എന്നത് മാത്രമാണ് വ്യത്യാസം. ബാക്കി അഴിമതികളെല്ലാം ഒന്നുതന്നെയാണെന്നും ഒ.രാജഗോപാൽ പറഞ്ഞു..രാജഗോപാല്‍ സംസാരിച്ചു സഭയിലേക്ക് മടങ്ങിയ ശേഷമാണ് പോലീസ് ബലംപ്രയോഗിച്ചത്.
ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചര്‍ച്ചയില്‍ ഒ.രാജഗോപാല്‍ എം.എല്‍.എയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഭീകരമായ അഴിമതിയും കൊളളയുമാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറുമൊക്കെ. കള്ളക്കടത്തുകാർക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി. സ്വർണ്ണക്കള്ളക്കടത്തുകാരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം ഓരോ ദിവസവും തെളിയുകയാണ്. എല്ലാ വിവരങ്ങളും അറിയാമായിരുന്നിട്ടും എല്ലാം മൂടിവയ്‌ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖ്യമന്ത്രിയ്‌ക്ക് രക്ഷപ്പെടാൻ സാധിക്കില്ല.
തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ ഭരണ-പ്രതിപക്ഷ പ്രമേയ ചർച്ചയിൽ തനിയ്‌ക്ക് ശക്തമായ വിയോജിപ്പുണ്ടെന്നു പറഞ്ഞ് സംസാരിക്കാൻ കൈ ഉയർത്തിയ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത് ജനാധിപത്യത്തിന്റെ കറുത്ത ദിനമായി ചരിത്രം രേഖപ്പെടുത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡന്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് എന്നിവരെയാണ് സുരേന്ദ്രനൊപ്പം അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. തുടർന്ന് യുവമോർച്ചയും നിയമസഭയിലേയ്‌ക്ക് മാർച്ച് നടത്തി. കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി, യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: