ന്യൂദല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ രോഗമുക്തി നിരക്ക് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. 75 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 30 ലക്ഷത്തോളം പേര്‍ക്ക് രോഗമുണ്ടായപ്പോള്‍ 22.5 ലക്ഷം പേര്‍ക്ക് രോഗമുക്തരായി. ഏഴുലക്ഷത്തോളം പേരാണി നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് കേസുകള്‍ ഉയരുമ്പോഴും മരണനിരക്ക് താഴേക്ക് പോകുന്നത് ആശ്വാസകരമാണ്.
1.87 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. ഇതുവരെ മരിച്ചവരുടെ എണ്ണം 55,794. പ്രതിദിന പരിശോധനകളുടെ എണ്ണം പത്തു ലക്ഷം കടന്നു. 10.23 ലക്ഷം പേരിലാണ് ഇന്നലെ കൊവിഡ് പരിശോധനകള്‍ നടന്നത്. ഇതോടെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 3.5 കോടിയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: