കൊളോണ്‍: ആവേശം കൊടുമുടികയറിയ കലാശപ്പോരില്‍ തുടക്കത്തില്‍ തന്നെ ഗോളടിച്ച് നായകനായ ഇന്‍ര്‍ മിലാന് താരം റൊമേലു ലുകാകു അവസാന നിമിഷങ്ങളില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി വില്ലനുമായി. യൂറോപ്പ ലീഗ് കിരീടം അങ്ങിനെ ഇറ്റാലിയന്‍ ടീമിന് നഷ്ടമായി. ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ററിനെ തകര്‍ത്ത് ലാ ലിഗ ടീമായ സെവിയ കിരീടം ശിരസ്സിലേറ്റി. ആറാം തവണയാണ് അവര്‍ ഈ കിരീടം നേടുന്നത്. ഇത് റെക്കോഡാണ്.
കലാശക്കളിയുടെ അഞ്ചാം മിനിറ്റില്‍ റൊമേലു ലുകാക്കു ഇന്ററിനെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ഗോളാക്കിയാണ് ലുകാക്കു ഇന്ററിന് മിന്നുന്ന തുടക്കം സമ്മാനിച്ചത്. സെവിയ താരം കാര്‍ലോസ് ബോക്സിനകത്ത് വച്ച് ലുകാക്കുവിനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.
ഗോള്‍ വീണതോടെ സെവിയ പോരാട്ടം മുറുക്കി. നിരന്തരം അവര്‍ ഇന്ററിന്റെ ഗോള്‍ മുഖം ആക്രമിച്ചു. 12-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു് ഡി ജോങ്ങാണ് ലക്ഷ്യം കണ്ടത്. 11 മിനിറ്റുകള്‍ക്ക് ശേഷം സെവിയ വീണ്ടും ഗോളടിച്ച് ലീഡ് നേടി. ഡി ജോങ്ങാണ് ഇത്തവനയും സ്കോര്‍ ചെയ്തത്. പക്ഷെ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഇന്റര്‍ മിലാന് സമനില പിടിച്ചു. ഗോഡിനാണ് ഗോള്‍ നേടിയത്. ഇടവേളയ്ക്ക് ഇരു ടീമുകളും ഒപ്പത്തിനൊപ്പം 2-2.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി മുന്നേറി. മത്സരം സമനിലയിലേക്ക് നീങ്ങവേയാണ് ലുകാകു സെല്‍ഫ് ഗോള്‍ വഴങ്ങി വില്ലനായത്.
ഇന്ററിന്റെ ഗോള്‍ മുഖത്തേക്ക് ഉയര്‍ന്നുവന്ന പന്ത് പ്രതിരോധ താരം ഹെഡ് ചെയ്ത് അകറ്റാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് അവിടെ തന്നെ ഉയര്‍ന്ന് പൊങ്ങി. പന്ത് പിടിച്ചെടുത്ത ഡീഗോ കാര്‍ലോസ് തൊടുത്തിവിട്ട് ഷോട്ട് പുറത്തേക്കാണ് പോയത്. പക്ഷെ റൊമേലു ലുകാകുവിന്റെ കാലില്‍ തട്ടി പന്ത് ഇന്ററിന്റെ വലയില്‍ കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: