Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കര്‍മ്മനിരതനായ പോരാളി

അടിയന്തരാവസ്ഥക്കെതിരെ സധൈര്യം പോരാടിയ വൈക്കം ഗോപകുമാറിന്റെ ഒന്നാം ശ്രാദ്ധ ദിനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 03:00 am IST
in Article

വൈക്കം ഗോപകുമാര്‍ എന്ന ഗോപന്‍ ചേട്ടന്‍ ഓര്‍മയായിട്ട്  ഒരു വര്‍ഷം.  വൈക്കം  മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ കൊട്ടാരത്തില്‍ വീട്ടില്‍ ജനിച്ച ഗോപകുമാര്‍ സാമൂഹ്യരാഷ്‌ട്രീയ മേഖലയില്‍ തിളങ്ങി നിന്ന വ്യക്തിയായിരുന്നു.  

വിദ്യാഭ്യാസ കാലഘട്ടത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനായി. പിന്നീട് സംഘത്തിന്റെ സജീവപ്രവര്‍ത്തകനായി. തുടര്‍ന്ന് 1968 ല്‍ ആര്‍എസ്എസ്സിന്റെ പൂര്‍ണ്ണ സമയപ്രവര്‍ത്തകനായി  (പ്രചാരകനായി) കേരളത്തിന്റെ  വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. താലൂക്ക് പ്രചാരകനായും പിന്നീട് ജില്ലാ പ്രചാരകനുമായി. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ 1975ല്‍  അടിയന്തരാവസ്ഥയുടെ കറുത്തനാളുകളില്‍  പോലീസ് അദ്ദേഹത്തെ പിടികൂടുകയും മിസാ തടവുകാരനായി ജയിലില്‍ അടയ്‌ക്കുകയും ചെയ്തു.  അടിയന്തരാവസ്ഥ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്നാവശ്യമുന്നയിച്ച് രൂപീകരിച്ച അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടനയുടെ രക്ഷാധികാരിയായി മരണം വരെ അദ്ദേഹം പ്രവര്‍ത്തിച്ചു

കേരളത്തില്‍ അടിയന്തരാവസ്ഥയുടെ ചരിത്രം എഴുതുമ്പോള്‍ ഗോപകുമാറിനെ ഒഴിവാക്കി ഒരു ചരിത്രം എഴുതുക സാധ്യമല്ല. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരന്റെ പോലീസ് നടത്തിയ നരനായാട്ട് കേരള ചരിത്രത്തിലെ കറുത്ത ഏടുകളാണ്. അതിക്രൂരവും ഭയാനകവുമായ പീഡനമുറകള്‍ ഏല്‍ക്കേണ്ടിവന്ന ഗോപന്‍ ചേട്ടന്‍ നിത്യരോഗിയായി മാറി. അതിന്റെ ആഘാതത്തിലാണ്  മരണം വരെ ജീവിച്ചത്. ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടും രോഗവും പേറി ഒരു ജീവിതം ജീവിച്ചു തീര്‍ക്കുകയായിരുന്നു.  

ഗോപന്‍ ചേട്ടനുമായി എനിക്ക് അടുത്ത ബന്ധം തുടങ്ങുന്നത് അദ്ദേഹം ബിജെപിയുടെ ഉത്തരവാദിത്വത്തിലേക്ക് വരുമ്പോഴാണ്. ചെറുപ്പക്കാരുടെ ഇടയില്‍  ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു അദ്ദേഹം. എനിക്ക് അത്  നല്ലത് പോലെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. 1994 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിന്റെ ഇന്‍ചാര്‍ജ്ജ് ആയി സ്ഥാനാര്‍ത്ഥി വി.കെ വിഷ്ണുനമ്പൂതിരിക്ക് വേണ്ടി ചെങ്ങന്നൂരില്‍ താമസിച്ചു പ്രവര്‍ത്തിക്കുകയാണ്. വി.എന്‍ ഉണ്ണിയാണ് ജില്ലാ പ്രസിഡന്റ്. ആ കാലയളവില്‍ ചെമ്പ് കായല്‍ പതിച്ചുകൊടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നതും മത്സ്യബന്ധനം നിലയ്‌ക്കുന്നതുമായ ഈ ഹീന നടപടിക്ക് എതിരെ അക്കാലത്ത് നാട്ടുകാരെയും മത്സ്യപ്രവര്‍ത്തകരെയും സംഘടിപ്പിച്ച് നടത്തിയ സമരം മാസങ്ങളോളം നീണ്ടുനിന്നു. ഒ. രാജഗോപാല്‍ അടക്കം നിരവധി സംസ്ഥാന നേതാക്കള്‍ അവിടെ വന്നിരുന്നു. കേന്ദ്രമന്ത്രി മേനക ഗാന്ധി ഇടപെട്ടതോടെ സര്‍ക്കാര്‍ ആ നീക്കം ഉപേക്ഷിച്ചു.  വി.പി സിംഗ് പ്രധാനമന്ത്രിയും മേനകഗാന്ധി പരിസ്ഥിതി മന്ത്രിയും ആയിരുന്ന കാലത്ത് ഗോപന്‍ചേട്ടന്റെ നേതൃത്വത്തില്‍ നടന്ന ചെമ്പ്കായല്‍ സമരം അവിസ്മരണീയമാണ്.  

അതുപോലെ അദ്ദേഹം ഏറ്റെടുത്ത മറ്റൊരു സമരമായിരുന്നു ഒരു സെന്റും കിണറും. വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ വൈക്കം സത്യഗ്രഹകാലത്ത് ശ്രീനാരായണഗുരുദേവന്‍ നിര്‍മ്മിച്ച പൊതുകിണര്‍ വീണ്ടെടുക്കാനും സംരക്ഷിക്കാനും  വേണ്ടി നടത്തിയ സമരവും വിജയം കണ്ടു. ഇന്ന് ഇത് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന് കാരണക്കാരന്‍ വൈക്കം ഗോപകുമാര്‍ തന്നെ. അന്നൊക്കെ പൊതുയോഗങ്ങള്‍  തുടങ്ങുന്നതിന് മുമ്പ് ഗോപന്‍ചേട്ടന്റെ പ്രസംഗത്തിന്റെ കാസറ്റ് ആണ് ഇട്ടിരുന്നത്. അത്രയ്‌ക്കും ആരാധ്യനും ആവേശം നിറയ്‌ക്കുന്നയാളുമായിരുന്നു അദ്ദേഹം.

ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങി നിരവധി ചുമതലകള്‍  വഹിച്ചിട്ടുണ്ട്. അക്കാലത്ത് പാര്‍ട്ടി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. ഒരിക്കല്‍ ഉച്ചഭക്ഷണത്തിന് കോട്ടയത്ത് ഒരു കടയില്‍ വടവാതൂര്‍ ചന്ദ്രനൊപ്പം കയറി. രണ്ടുപേരുടെ കയ്യിലും പണം ഇല്ല.  അവസാനം കടം പറഞ്ഞ് ഇറങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല.  

ഭാര്യയും മൂന്ന് കുട്ടികളും അമ്മയും അനുഭവിച്ച വേദനയും കഷ്ടപ്പാടുകളും ചെറുതല്ല. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായമായി നിന്ന സഹോദരന്‍ പൊതുപ്രവര്‍ത്തനത്തിലും ഗോപന്‍ചേട്ടന് വലിയ സഹായമായിരുന്നു. ഗോപന്‍ചേട്ടന്റെ ജീവിതം വൈക്കത്തിന്റെ ആധുനിക ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്നു.

വൈക്കം മഹാദേവക്ഷേത്രത്തിലെ കൊടിമരം പോയസമയത്ത് ദേവസ്വംബോര്‍ഡും തന്ത്രിസമൂഹവും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. ഗോപന്‍ചേട്ടന്‍  ഇടപെട്ട് വേഗം തന്നെ പ്രശ്‌നം പരിഹരിച്ചു. ആ കാലങ്ങളില്‍ ഗോപന്‍ചേട്ടന്റെ നേതൃത്വത്തില്‍ ഭക്തരെ സംഘടിപ്പിച്ച് ദീപാരാധനസമയത്ത് നടത്തിവന്ന പ്രദക്ഷിണം ഇന്നും തുടര്‍ന്നു വരുന്നു.  

വിശ്വഹിന്ദുപരിഷത്തിന്റെ ചുമതലയില്‍ ആരംഭിച്ച സംസ്‌കൃതരക്ഷായോജനയുടെ മേഖല സംഘടന സെക്രട്ടറി, ക്ഷേത്രസംരക്ഷണസമിതിയുടെ ചുമതലക്കാരന്‍, ബിജെപി നേതാവ്, ക്ഷേത്രശക്തി എന്ന മാസികയുടെ സംഘാടകന്‍ തുടങ്ങി നിരവധി സാമൂഹ്യരാഷ്‌ട്രീയ മേഖലയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച വൈക്കം ഗോപകുമാറിനെ ആര്‍ക്കും വിസ്മരിക്കാന്‍  കഴിയില്ല. ഏതുവിഷയത്തിലും വിജയം നേടും  വരെ പോരാടിയ  അദ്ദേഹം, ക്യാന്‍സറുമായുള്ള പോരാട്ടത്തില്‍  പരാജയപ്പെട്ടു. ഹോമിയോ മരുന്ന് കഴിച്ച് വീട്ടില്‍ കഴിയുന്ന ആ കാലയളവില്‍ ഞാന്‍ നിരവധി തവണ വീട്ടില്‍ പോയിരുന്നു. കഠിനമായ വേദന സഹിച്ചും ചെറുപുഞ്ചിരിയോടെ പെരുമാറിയ  അദ്ദേഹത്തിന്റെ സഹനശക്തി  അപാരമായിരുന്നു.  ഭാര്യ ഉഷയും മൂന്ന് പെണ്‍കുട്ടികളും അദ്ദേഹത്തിന്റെ വിജയപരാജയങ്ങളില്‍ താങ്ങും തണലുമായി കൂടെ നിന്നു. വളരെ ചെറുപ്പത്തില്‍ ഹൃദയത്തിലേറ്റിയ ആദര്‍ശത്തിന് വേണ്ടി പോരാടി ജീവന്‍ തന്നെ സമര്‍പ്പിച്ച  പോരാളിയുടെ സ്മരണയ്‌ക്ക് മുന്നില്‍ പ്രണാമം.

ഏറ്റുമാനൂര്‍  രാധാകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

Kerala

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

India

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

Kerala

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.