തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയതിനെതിരെ ഡിവൈഎഫ്ഐ സെക്രട്ടറി എ എ റഹിം എഴുതിയ കുറിപ്പ് വൈറലായി. ട്വിറ്ററിലും ഫേസ് ബുക്കിയും റഹിം എഴുതിയത് ഇടതു യുവജന സംഘടനാ നേതാവിന്റെ വിവരക്കേടിന് ഉദാഹരണമായിട്ടാണ് ആഘോഷിക്കുന്നത്
‘തിരുവനന്തപുരം വിമാനത്താവളം അദാനിയുടെ കൈകളിലേക്ക്. സംസ്ഥാന പൊതുമേഖല സ്ഥാപനം കെ എസ് ഐ ഡി സി വിമാനത്താവളം നടത്തിപ്പ് ഏറ്റെടുത്തുകൊള്ളാം എന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു, പക്ഷെ കെ എസ് ഐ ഡി സിയുടെ കുറഞ്ഞ തുകയ്ക്ക് ഉള്ള ടെന്‍ഡര്‍ വരെ ഒഴിവാക്കിയാണ് അദാനിയെ തിരഞ്ഞെടുത്തത്.’ എന്നാണ് റഹിം ട്വിറ്ററില്‍ കുറിച്ചത്. ഫേസ് ബുക്കിലും ഇതേ കാര്യം ആവര്‍ത്തിച്ചു.
കുറഞ്ഞ തുകയ്ക്ക് ടെന്‍ഡര്‍ ഉള്ളവരെ ഒഴിവാക്കിയത് കുറ്റമായി പറയുന്ന ഡിവൈഎഫ്ഐ സെക്രട്ടറിയക്ക് കരാറിനെക്കുറിച്ച്ഒരു ചുക്കും അറിയില്ലന്നതിന്റെ തെളിവാണിത്.
ഏറ്റവും കൂടുതല്‍ തുക ടെന്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് കേന്ദ്രം നടത്തിപ്പ് ചുമതല കൊടുത്തത്. യാത്രക്കാരന് 168 രൂപ എന്ന നിരക്കില്‍ കേന്ദ്രത്തിനു നല്‍കാം എന്നാണ് അദാനി ഗ്രൂപ്പ് സമ്മതിച്ചത്. കെഎസ്ഐഡിസി 135 രൂപയും. സിയാല്‍ 45 രൂപയും ടെന്‍ഡര്‍ ചെയ്തു.
അദാനി ഗ്രൂപ്പാണ് കൂടുതല്‍ തുക ക്വോട്ട് ചെയ്തത്. കരാര്‍ അവര്‍ക്കു കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: