ഇടുക്കി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഓണം സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ആരംഭിച്ചു. ആദ്യ രണ്ട് ദിവസം 61 സ്ഥാപനത്തില്‍ പരിശോധന നടത്തി. എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. കാലഹരണപ്പെട്ട തീയതിക്ക് ശേഷം ഭക്ഷ്യ വസ്ഥുക്കള്‍ വിറ്റതിന് രാജകുമാരിയില്‍ ഒരു സ്ഥാപനത്തിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇവിടെ നിന്ന് 52 പാക്കറ്റ് ഭക്ഷ്യ വസ്തുക്കളും എട്ട് കിലോ പഴകിയ മത്സ്യവും പിടികൂടി നശിപ്പിച്ചു. സാമ്പിള്‍ ശേഖരിച്ച് കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്ക്വാഡുകളുടെ പരിശോധന സെപ്തംബര്‍ അഞ്ച് വരെയുണ്ടാവും.
പലചരക്ക് കടകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ബേക്കറി എന്നിവിടങ്ങളില്‍ ആണ് പരിശോധന. ശര്‍ക്കര, വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകള്‍, പായസം മിക്സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികള്‍, പയറ്, പരിപ്പ്, അരി എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനകളോടൊപ്പം ലേബല്‍ വിവരങ്ങള്‍ പൂര്‍ണമായിട്ടില്ലാതെ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും.
ഇടുക്കി ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളിലും പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കുന്നതാണ്. ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, കാറ്ററിങ് യൂണിറ്റുകള്‍, പാല്, ഐസ്ക്രീം യൂണിറ്റുകള്‍, പപ്പടം, വെളിച്ചെണ്ണ യൂണിറ്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ നിര്‍മാണ കേന്ദ്രങ്ങളിലും പ്രത്യേക സ്ക്വാഡ് കര്‍ശന പരിശോധനകള്‍ നടത്തും.
വൈകിട്ട് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തട്ടുകടകള്‍, വഴിയോരക്കച്ചവടങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റ് എന്നിവിടങ്ങളിലും പരിശോധനയുണ്ടാവും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്, മീന്‍, എണ്ണ, പച്ചക്കറികള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചെക്പോസ്റ്റിലെ പരിശോധനകള്‍.
ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ പാല് കേരളത്തിലേക്ക് എത്തിക്കാതിരിക്കാന്‍ പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷന് എന്നിവയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഇക്കാലയളവില്‍ കര്‍ശന നടപടികളെയുക്കും. പരാതികള്‍ക്കും സംശയങ്ങള്‍ക്കും അസി. കമ്മീഷണര്‍: 8943346186.1. തൊടുപുഴ 89433465442.
പീരുമേട് 8943346545.3. ദേവികുളം 89433465464. ഉടുമ്പന്‍ചോല 75938733045. ഇടുക്കി 7593873302. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വിളിക്കുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍: 18004251125.
പ്രതികരിക്കാൻ ഇവിടെ എഴുതുക: