ജനീവ: ലോകത്ത് കൊറോണ വൈറസ് കൂടുതലായി വ്യാപിക്കുന്നത് ഇരുപതിനും നാല്‍പത്തിനും മധ്യേ പ്രായമുള്ളവരിലൂടെയെന്ന് ലോകാരോഗ്യ സംഘടന. ഈ മാസം ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരിലധികവും യുവാക്കളാണ്. പലരും രോഗബാധിതരാണെന്ന് തിരിച്ചറിയുന്നില്ല. ഇത് ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പ്രായംചെന്നവരെയും ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലകളിലുള്ളവരെയും കൂടുതല്‍ ദുരിതത്തിലാക്കുമെന്നും സംഘടന വെസ്റ്റേണ്‍ പസഫിക് റീജ്യണല്‍ ഡയറക്ടര്‍ ടാകെഷി കാസായ് പറഞ്ഞു.
വൈറസ് വ്യാപനം വീണ്ടും ശക്തിപ്രാപിക്കുക മാത്രമല്ല മഹാമാരിയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് ഏഷ്യ പസഫിക് മേഖല കടന്നിരിക്കുകയാണെന്നും കാസായ് പറഞ്ഞു. വാക്സിന്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാ അവശ്യ നടപടികളും പാലിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
2.31 ലക്ഷം പേര്‍ക്ക് കൂടി രോഗമുക്തി
ജനീവ: ലോകത്ത് 24 മണിക്കൂറിനിടെ 2.31 ലക്ഷം പേര്‍ കൂടി കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതായി റിപ്പോര്‍ട്ട്. ഇതോടെ ലോകത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 1.48 കോടി കവിഞ്ഞു. ഏറെ നാളുകള്‍ക്കു ശേഷം പ്രതിദിന ആഗോള വൈറസ് വ്യാപന നിരക്ക് രണ്ട് ലക്ഷത്തില്‍ താഴെയെത്തി. 1.98 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്. തൊട്ടു മുന്‍ദിവസങ്ങളിലിത് മൂന്ന് ലക്ഷത്തിനടുത്തുവരെ എത്തിയിരുന്നു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2.2 കോടി കവിഞ്ഞു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണത്തിലും കുറവുണ്ട്. 4297 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം ജീവന്‍ നഷ്ടപ്പെട്ടത്. ആകെ മരണം 7.77 ലക്ഷമായി. നിലവില്‍ 64.8 ലക്ഷം രോഗബാധിതരുണ്ട്. ഇതില്‍ 62,029 പേര്‍ ഗുരുതരാവസ്ഥയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: