മുംബൈ: ഐപിഎല്ലിന്റെ പ്രധാന സ്പോണ്‍സറായി ഡ്രീം ഇലവന്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 222 കോടിക്കാണ് ഈ വര്‍ഷത്തെ ഐപിഎല്‍ ഡ്രീം സ്പോണ്സര് ചെയ്യുക. പ്രധാന സ്പോണ്‍സറായിരുന്ന ചൈനീസ് കമ്പനിയായ വിവോയെ പുറത്താക്കിയതോടെയാണ് ബിസിസിഐക്കും ഐപിഎല്‍ ഭരണസമിതിക്കും പുതിയ സ്പോണ്‍സറെ കണ്ടെത്തേണ്ടി വന്നത്.
ചൈനയുമായുണ്ടായ അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികള്‍ക്കെതിരെ രാജ്യത്തുയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ് വിവോയെ പുറത്താക്കാന്‍ ബിസിസിഐ തയാറായത്. അടുത്ത വര്‍ഷം വിവോ തിരിച്ചെത്തിയാല്‍ ഡ്രീം ഇലവനെ സ്പോണ്സര് സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. വിവോ തിരിച്ചെത്തിയില്ലെങ്കില്‍ മാത്രമാകും അടുത്ത വര്ഷങ്ങളിലേക്കും കരാര്‍ നീട്ടുക.
അടുത്ത രണ്ട് വര്‍ഷത്തേക്ക് 240 കോടി വീതമാണ് ഡ്രീം ഇലവന് നല്‍കുക. വിവോ നല്കിയിരുന്നതിന്റെ 51 ശതമാനം കുറവാണ് ഡ്രീം ഇലവനുമായുള്ള കരാര്‍. സഹ സ്പോണ്‍സര്‍മാരായി അണ്അക്കാദമിയെയും ക്രെഡിനെയും ബിസിസിഐ തെരഞ്ഞെടുത്തു. 80 കോടിക്കാണ് ഇവരെ തെരഞ്ഞെടുത്തത്. നിലവിലെ സാഹചര്യത്തില്‍ മാന്യമായ തുകയാണിതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: