കൊച്ചി: ജവര്‍ലാല്‍ നെഹ്രുവിന്റെ ഭരണകാലത്ത് ഇന്ത്യയില്‍ ആകെ സ്ഥാപിച്ചത് ഒരു എയിംസ് ആശുപത്രി മാത്രം. ബാക്കിയുള്ള 14 എയിംസ് ആശുപത്രികളും ഉണ്ടാക്കിയത് ബിജെപി കേന്ദ്രം ഭരിച്ചപ്പോള്‍. അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ‘പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന’ പദ്ധതി പ്രകാരം ആറു എയിംസ് ആശുപത്രികളാണ് ഉണ്ടാക്കിയത്.
ബാക്കിയുള്ള എട്ട് എയിംസ് ആശുപത്രികള്‍ വെറും ആറു കൊല്ലം നന്ദ്രേമോദി സര്‍ക്കാരാണ് ഉണ്ടാക്കിയത്. ഇക്കാര്യം വ്യക്തമാക്കി ശങ്കു ടി ദാസാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 17 കൊല്ലം കൊണ്ട് ആകെ ഒരു എയിംസ് ഉണ്ടാക്കിയ നെഹ്റുവിന്റെ മിടുക്ക് പറയാന്‍ നിങ്ങള്‍ക്ക് യാതൊരു ഉളുപ്പും തോന്നുന്നില്ലേയെന്നും ഇദേഹം ചേദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു.
‘ഹൊ.. നെഹ്റുജി അമ്പലം പണിയുന്നതിന് പകരം ആശുപത്രി പണിഞ്ഞത് കൊണ്ട്’
കുറച്ചു കാലമായി കാണുന്ന ഒരു ട്രെന്‍ഡ് ആണിത്.
ഏതെങ്കിലും കേന്ദ്ര മന്ത്രിയെ എന്തെങ്കിലും ആരോഗ്യ പ്രശ്നം മൂലം ഡല്‍ഹി എയിംസില്‍ അഡ്മിറ്റ് ചെയ്താല്‍ അപ്പോള്‍ ഇറങ്ങും കുറേ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണ വാഴ്ത്തുകാര്‍ വയ്യാതെ ആശുപത്രിയില്‍ കിടക്കുന്നവരെ കൊണ്ട് നന്ദി പറയിക്കാന്‍. ‘ഞങ്ങടെ നെഹ്റുജി ഇല്ലായിരുന്നെങ്കില്‍ ഇയാളൊന്നും കേറി കിടക്കാന്‍ ഒരു എയിംസ് പോലും ഇല്ലാതെ പെരുവഴിയിലായി പോയേനെ.. നന്ദി വേണം നന്ദി’ എന്നാണ് ലൈന്‍. നെഹ്രുവിനോട് നന്ദി ഇല്ലാത്തവര്‍ക്കൊന്നും രോഗം വന്നാല്‍ ചികിത്സ കിട്ടാന്‍ പോലും അര്‍ഹതയില്ല എന്ന സ്ഥിതി വരെ ആയിട്ടുണ്ട്.
അതിലെ അല്പത്തരം അവിടെ നില്ക്കട്ടെ.
വാസ്തവികത മാത്രം ഒന്നെടുത്തു നോക്കാം.
ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ച് എയിംസ് ആശുപത്രികളില്‍ ഒരൊറ്റ ഒന്ന് മാത്രമാണ് നെഹ്റു മന്ത്രിസഭയുടെ കാലത്ത് ഉണ്ടാക്കിയത്.
1956ല്‍ ന്യൂ ഡല്‍ഹി എയിംസ്.
അപ്പോള്‍ ബാക്കിയുള്ളതൊക്കെയോ?
2003ല്‍ അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ് ‘പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന’ (PMSSY) എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഉടനീളം എയിംസുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്.
ആദ്യ ഘട്ടമായി പാട്ന, ഭോപ്പാല്‍, റായ്പൂര്‍, ഭുബനേശ്വര്‍, ജോധ്പുര്‍, ഋഷികേശ് എന്നിവിടങ്ങളിലായി 6 പുതിയ എയിംസുകള്‍ സ്ഥാപിക്കാന്‍ ധാരണയായി.
അങ്ങനെ നെഹ്റു ഡല്‍ഹി എയിംസ് സ്ഥാപിച്ചു അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും എയിംസുകള്‍ ഉണ്ടായി.പദ്ധതിയുടെ ഭാഗമായി 2012ല്‍ 6 പുതിയ എയിംസുകള്‍ നിലവില്‍ വന്നു.അതോടെ രാജ്യത്താകെ ഏഴ് എയിംസ് ആശുപത്രികള്‍ ആയി.
താങ്ക്സ് ടു അടല്‍ ബിഹാരി വാജ്പേയ്
അപ്പോള്‍ പതിനഞ്ചില്‍ ആ ഏഴ് കഴിച്ചു ബാക്കി എട്ട് എയിംസോ?
നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്ഥാപിച്ചതാണ്.
2014-15 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ആയിരുന്ന അരുണ്‍ ജെയ്റ്റ്ലി 4 പുതിയ എയിംസ് പ്രഖ്യാപിച്ചു.
2015-16 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ 5 പുതിയ എയിംസുകള്‍ കൂടി പ്രഖ്യാപിച്ചു.
2015ല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ജമ്മു കശ്മീരിന്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ജമ്മുവിലും കാശ്മീരിലും ഓരോ എയിംസ് വീതം പ്രഖ്യാപിച്ചു.
2017 ബജറ്റില്‍ ജെയ്റ്റ്ലി തന്നെ രണ്ട് പുതിയ എയിംസും അതിന് ഒരാഴ്ചക്ക് ശേഷം തെലങ്കാനയില്‍ ഒരു എയിംസും പ്രഖ്യാപിച്ചു. 2019 ഇടക്കാല ബജറ്റില്‍ ധനമന്ത്രി പിയൂഷ് ഗോയല്‍ ഹരിയാനയില്‍ ഒരു എയിംസ് കൂടി പ്രഖ്യാപിച്ചു.അങ്ങനെ അഞ്ചു കൊല്ലത്തില്‍ പതിനഞ്ചു പുതിയ എയിംസ് ആശുപത്രികള്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടു.
ഇതില്‍ റായ്ബറേലി, മംഗളഗിരി, നാഗ്പൂര്‍ എന്നിവിടങ്ങളിലായി 3 എയിംസ് ആശുപത്രികള്‍ 2018ല്‍ നിലവില്‍ വന്നു. ഗോരഖ്പൂര്‍, ഭട്ടിണ്ട, ബിബിനഗര്‍, കല്യാണി, ദിയോഗര്‍ എന്നിവിടങ്ങളിലായി 5 എയിംസ് ആശുപത്രികള്‍ 2019ലും നിലവില്‍ വന്നു. മധുരൈ, ദര്‍ഭംഗ, ചാങ്സിരി, ബിലാസ്പൂര്‍, വിജയ്പൂര്‍, അവന്തിപുര, രാജ്കോട്ട്, മനേതി എന്നിവിടങ്ങളില്‍ ആയി 8 എയിംസുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. കേരളം, കര്‍ണാടക, ഗോവ, അരുണാചല്‍ പ്രദേശ്, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ആയി 6 പുതിയ എയിംസുകള്‍ കൂടി സ്ഥാപിക്കാനുള്ള ശുപാര്‍ശകള്‍ സര്‍ക്കാറിന്റെ പരിഗണനയിലുമുണ്ട്.
ആരോഗ്യ പരിരക്ഷയുടെ ചിലവിനും ലഭ്യതക്കുമുള്ള പ്രാദേശിക വൈജാത്യങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി രാജ്യത്തിന്റെ മുക്കിലും മൂലയിലും എയിംസ് സ്ഥാപിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാരിലെ മന്ത്രിമാരോടാണ് ഇവര്‍ ചോദിക്കുന്നത് നെഹ്റു ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് കേറി കിടക്കാന്‍ ആശുപത്രി ഇല്ലാതായി പോയേനല്ലോ എന്ന്. തിരിച്ചു ചോദിക്കാതിരിക്കാന്‍ നിവൃത്തിയില്ല.
വെറും 6 കൊല്ലം കൊണ്ട് 8 എയിംസ് ഉണ്ടാക്കി, വേറെ 8 എയിംസ് കൂടി ഉണ്ടാക്കി കൊണ്ടിരിക്കുന്ന പണിക്കിടയില്‍ തന്നെ, പുതിയൊരു 6 എയിംസ് കൂടി ഉണ്ടാക്കാനുള്ള ആലോചനയില്‍ ഇരിക്കുന്നവരോട് 17 കൊല്ലം കൊണ്ട് ആകെ 1 എയിംസ് ഉണ്ടാക്കിയ നെഹ്റുവിന്റെ മിടുക്ക് പറയാന്‍ നിങ്ങള്‍ക്ക് യാതൊരു ഉളുപ്പും തോന്നുന്നില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: