കൊല്ലം: വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് അനുഭവസമ്പത്തുള്ള പൂര്‍വസൈനികര്‍ സംസ്ഥാനത്തെ ആത്മനിര്‍ഭര്‍ കേരളമാക്കി മാറ്റാന്‍ മുന്നിട്ടിറങ്ങണമെന്നും തൊഴില്ദാതാക്കളാകണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്.
പൂര്‍വസൈനിക സേവാപരിഷത്ത് സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ മീറ്റിങ്ങില്‍വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്വസൈനികള് നേരിടുന്ന ഇസിഎച്ച്എസ് പ്രശ്നം പരിഹരിക്കാനായി സംഘടനാ പ്രതിനിധികളോടൊപ്പം പ്രതിരോധമന്ത്രിയെയും ധനമന്ത്രിയെയും നേരിട്ട് കണ്ട് പരിഹാരം കാണാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്കി.
പിഎം കെയറിലേക്ക് 2.4 ലക്ഷം രൂപയുടെ ചെക്ക് കേന്ദ്രമന്ത്രിക്ക് പ്രസിഡന്റ് കെ. ഗോപകുമാര്‍ കൈമാറി. പ്രസിഡന്റ് ക്യാപ്റ്റന്‍ കെ.ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി മധു വട്ടവിള, സംഘടന സെക്രട്ടറി കെ. സേതുമാധവന്, മേജര്‍ ജനറല്‍ പി. വിവേകാനന്ദന്, വേലായുധന് കളരിക്കല്‍, എ.കെ. ശശിധരന്, എസ്. സഞ്ജയന്, പി.ആര്. രാജന്, മേജര്‍ ധനപാലന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: