കല്‍പ്പറ്റ: ജില്ലയില്‍ ആദ്യമായി ഉറവിടമറിയാത്ത കൊറോണ കേസുകള്‍. ആശങ്കയോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ജില്ലയില്‍ ആദ്യമായാണ് ഉറവിടമറിയാത്ത കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാകട്ടെ അതീവ ആശങ്കയോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കാണുന്നത്. എടവക കമ്മന സ്വദേശിയും മാനന്തവാടി നഗരസഭ പുതിയിടം കോളനിയിലെ ഒരാള്‍ക്കുമാണ് ഉറവിട മറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഒപ്പം ഉറവിടം കണ്ടെത്താനുമുള്ള തീവ്രപരിശ്രമത്തിലാണ്. എന്തായാലും ജില്ലയില്‍ ഉറവിട മറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും അതീവ ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: