Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശ്രേഷ്ഠഭാരതത്തിന്റെ വാങ്മയ ചിത്രം

എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ കൊത്തളങ്ങളില്‍ മുഴങ്ങിയ ആ ശബ്ദത്തിന്, മഹാത്മജി രാമരാജ്യമെന്ന് പേരിട്ടു വിളിച്ച ആദര്‍ശരാഷ്‌ട്രത്തിലേക്ക് ഭാരതത്തെ നയിക്കുന്ന പോരാളിയുടെ സ്വരമായിരുന്നു. തീവ്രവാദത്തെയും വെട്ടിപ്പിടിക്കലിനെയും പരാജയപ്പെടുത്താന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചവര്‍ക്ക് നമ്മുടെ സൈന്യം ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. അതാണ് ലോകം ലഡാക്കില്‍ കണ്ടത്. രാജ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ അതിര്‍ത്തി-തീരദേശ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ പങ്കുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ വികസനത്തിന്റെ വന്‍ കുതിപ്പാണുണ്ടായത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 17, 2020, 05:00 am IST
inEditorial

ശ്രേഷ്ഠഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്‌പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗം. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസനം എന്നീ വിഷയങ്ങളിലൂന്നിയുള്ള ആ പ്രസംഗം നൂറ്റിമുപ്പത് കോടി ജനങ്ങളുടെ ഹൃദയത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നത്തിന്റെ നിറവും സുഗന്ധവും നിറയ്‌ക്കുന്നു. കൃഷി മുതല്‍ ബഹിരാകാശരംഗം വരെയുള്ള വിവിധ മേഖലകളില്‍ സ്വീകരിച്ചു വരുന്ന നടപടികളും രാജ്യാതിര്‍ത്തിയെ വിദേശശക്തികളില്‍ നിന്ന് സംരക്ഷിക്കാന്‍ സ്വീകരിച്ച ധീരോദാത്ത നീക്കങ്ങളും ഓര്‍മ്മിപ്പിച്ച പ്രസംഗം, മഹാമാരിയുടെ പശ്ചാത്തലത്തിലും ഭാരതജനതയില്‍ സൃഷ്ടിച്ചത് ചെറുതല്ലാത്ത ആത്മവിശ്വാസവും ആത്മധൈര്യവുമാണ്.

എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ കൊത്തളങ്ങളില്‍ മുഴങ്ങിയ ആ ശബ്ദത്തിന്, മഹാത്മജി രാമരാജ്യമെന്ന് പേരിട്ടു വിളിച്ച ആദര്‍ശരാഷ്‌ട്രത്തിലേക്ക് ഭാരതത്തെ നയിക്കുന്ന പോരാളിയുടെ സ്വരമായിരുന്നു. തീവ്രവാദത്തെയും വെട്ടിപ്പിടിക്കലിനെയും പരാജയപ്പെടുത്താന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചവര്‍ക്ക് നമ്മുടെ സൈന്യം ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. അതാണ് ലോകം ലഡാക്കില്‍ കണ്ടത്. രാജ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍  അതിര്‍ത്തി-തീരദേശ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ പങ്കുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ വികസനത്തിന്റെ വന്‍ കുതിപ്പാണുണ്ടായത്.

വികസന നടപടികളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ സാധാരണക്കാരായിരിക്കുക എന്നതാണ് ക്ഷേമരാഷ്‌ട്രത്തിന്റെ സുപ്രധാന ലക്ഷണം. ഇതു തന്നെയാണ് തന്റെ സര്‍ക്കാരിന്റെ വികസന സങ്കല്‍പമെന്ന് മോദി വ്യക്തമാക്കി. അതിന്റെ ഭാഗമാണ് ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ്, ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ്, മിതമായ നിരക്കിലുള്ള ഭവന നിര്‍മ്മാണം തുടങ്ങിയവ ലഭ്യമാക്കാനുള്ള നടപടികള്‍. ഇതെല്ലാം മധ്യവര്‍ഗ സമൂഹത്തെ ശാക്തീകരിക്കും. അടുത്ത 1000 ദിവസനത്തിനുള്ളില്‍ ആറ് ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുമെന്നത് പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്.  കുറച്ചു വര്‍ഷങ്ങളായി ഇതിനായുള്ള തീവ്രയത്നം നടന്നുവരുകയുമാണ്. 2014ന് മുമ്പ് രാജ്യത്തെ അറുപത് പഞ്ചായത്തുകള്‍ മാത്രമാണ് ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിരുന്നതെന്ന് ഓര്‍ക്കണം.

കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്നതിനും ഉതകുന്ന തരത്തില്‍ കാര്‍ഷിക മേഖലയെ കൂടുതല്‍ സ്വതന്ത്രമാക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കര്‍ഷക സംരക്ഷണ-ശാക്തീകരണ ഓര്‍ഡിനന്‍സ് വഴി വിളകള്‍ക്ക് വില ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ മോദി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കാര്‍ഷിക വിപണന രംഗത്തെ എല്ലാ നിബന്ധനകളെയും സ്വതന്ത്രമാക്കിക്കൊണ്ടും കര്‍ഷകര്‍ക്ക് മതിയായ വില ഉറപ്പുനല്‍കുന്നതുമായ വിജ്ഞാപനം കഴിഞ്ഞ ജൂണ്‍ 4ന് കൊണ്ടുവന്നത് ആറ് പതിറ്റാണ്ട് മുമ്പുണ്ടാക്കിയ അവശ്യവസ്തു നിയമം ഭേദഗതി ചെയ്തുകൊണ്ടാണ്.

ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴും സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ രാജ്യം യഥാര്‍ത്ഥ വികസനത്തിന്റെയും ആത്മാഭിമാനത്തിന്റെയും അനുഭവങ്ങള്‍ നുകര്‍ന്നു തുടങ്ങുന്നത് കഴിഞ്ഞ ആറേഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമാണ്. രാഷ്‌ട്രീയമായ എതിര്‍പ്പുകളൊന്നും ഈ സര്‍ക്കാരിന്റെ മുന്നേറ്റങ്ങള്‍ക്ക് തടസ്സമാകാതിരിക്കുന്നത് മാര്‍ഗം ശരിയായതും നേരായതുമാണെന്നതിന്റെ തെളിവായി കാണാം. ഇതേ മാര്‍ഗത്തിലൂടെ മുന്നേറാനുള്ള ദീര്‍ഘദര്‍ശിത്വമാര്‍ന്നതും സ്വയം വിലയിരുത്തലിന്റേതുമായ അടയാളങ്ങളാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ഈ വരികള്‍;  ‘ഭാരതം ആത്മനിര്‍ഭരത കൈവരിക്കാന്‍, സ്വയംപര്യാപ്തമാകാന്‍, ലക്ഷക്കണക്കിന് വെല്ലുവിളികളെ നേരിടേണ്ടതുണ്ടെന്നും ലോകരാജ്യങ്ങള്‍ക്കിടയില്‍ കടുത്ത മത്സരങ്ങളെ അഭിമുഖികരിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. എന്നാല്‍ ഭാരതത്തിന് ലക്ഷക്കണക്കിന് വെല്ലുവിളികള്‍ നേരിടേണ്ടി  വരുമ്പോഴും 130 കോടി പരിഹാരങ്ങളും ഉണ്ട് എന്നാണ് ഞാന്‍ പറയുന്നത്.’

54 മിനിട്ട് നീണ്ട പ്രസംഗം ചുരുക്കത്തില്‍,  എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തില്‍  ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരതം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും നാളെ രാജ്യം നേടിയെടുക്കേണ്ട സൗഭാഗ്യങ്ങളെ കുറിച്ചുമായിരുന്നു. സുശക്തവും സ്വയംപര്യാപ്തവുമായ ആധുനിക ഭാരതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സുവ്യക്തമായി അവതരിപ്പിക്കാന്‍ മോഡിക്ക് കഴിഞ്ഞു എന്നതാണ് ആ പ്രസംഗത്തിന്റെ മഹത്വം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.