ആലപ്പുഴ : സ്വാതന്ത്ര്യദിനത്തില്‍ അവഹേളിക്കുന്ന വിധത്തില്‍ ഇന്ത്യയുടെ വികലമായ ഭൂപടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവും അരൂര്‍ എംഎല്‍എയുമായ ഷാനിമോള്‍ ഉസ്മാന്. സ്വാതന്ത്ര്യ ദിനാശംസകള്‍ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ നല്കിയ പോസ്റ്റിലാണ് ഇത്തരത്തില്‍ നല്‍കിയത്.
ചിത്രത്തില്‍ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളും വികലമായാണ് ചിത്രീകരിച്ചിരുന്നത്. ചിത്രത്തിലെ കശ്മീരിന്റെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടേയും കേരളത്തിന്റേയും ഗുജറാത്തിന്റേയും ഭാഗങ്ങള്‍ അങ്ങേയറ്റം വികലമായാണ് വരച്ചിരുന്നത്. നീല നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടത്തിന് കുറുകെ മൂവര്‍ണ്ണക്കൊടി ചിത്രീകരിച്ചിരുന്നുവെങ്കിലും അതില്‍ അശോക ചക്രം ഉണ്ടായിരുന്നില്ല. അത് പതാകയുടെ പിന്നില്‍ ഇന്ത്യന്‍ ഭൂപടത്തിന്റെ മധ്യഭാഗത്തായി ഭാഗികമായി മാത്രമാണ് ചിത്രീകരിച്ചിരുന്നത്.
ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതോടെ ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ജന പ്രതിനിധിയില്‍ നിന്നും ഇത്തരത്തില്‍ അനൗദ്യോഗികമായ ചിത്രം പ്രചരിപ്പിച്ചതിനെിരെ സമൂഹ മാധ്യമങ്ങളില്‍ കനത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തില്‍ ഒരു ചിത്രം പ്രചരിപ്പിച്ചത് തികച്ചും അപലപനീയമാണ്.
ദേശദ്രോഹപരമായ ഈ പ്രവൃത്തി മനപ്പൂര്‍വ്വം ചെയ്തതാണോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് മുക്കി. വിവാദത്തില്‍ നിന്നും തലയൂരാനുള്ല ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: