അരുണ്‍ ബാലകൃഷ്ണന്
ഇത് അയാളുടെ കഥയാണ് , മാനവികതാവാദികളും മതേതര കോണ്‍ഗ്രസ്സുകാരും ചേര്‍ന്ന് എഴുതിയ ചരിത്ര പുസ്തകത്തില്‍ പേരു വരാതെ പോയ അറവുകാരന്റെ കഥ. അയാളുടെ മാത്രം കഥയല്ല ആ ദിവസത്തിന്റെ കൂടി കഥയാണ്.
16 ആഗസ്റ്റ് 1946.
ഡയറക്ട് ആക്ഷന്‍ എന്നറിയപ്പെടുന്ന ആ ദിവസമാണ് ഒരു പക്ഷെ ഭാരതം കണ്ടതില്‍ വച്ച് ഏറ്റവും വലിയ കലാപത്തിന് സാക്ഷ്യം വഹിച്ച ദിവസം. സ്വതന്ത്ര പാകിസ്ഥാന് എന്ന ആശയ സാക്ഷാത്കാരത്തിനായി മുസ്ലിം ലീഗിന്റെ ആഹ്വാന പ്രകാരം നടന്ന ഒരു ഹര്‍ത്താല്‍ കല്‍ക്കത്തയുടെ തെരുവുകളെ ഹിന്ദു രക്തം കൊണ്ട് ചുകപ്പിച്ച ദിനം. ഹാരിസണ്‍ റോഡില്‍ ചോര പുഴ ഒഴുകിയ ദിനം ഹുഗ്ലി നദിയില്‍ ഹിന്ദു സഹോദരങ്ങളുടെ ശവങ്ങള് ഒഴുകി നടന്ന ദിനം സഹോദരിമാരും അമ്മമാരും കൂട്ട ബലാത്സംങ്ങള്‍ക്ക് ഇടയായ ദിനം.
ചരിത്ര പുസ്തകത്തില്‍ നിന്ന് ഒരാളും പുതുതലമുറയെ പഠിപ്പിക്കാന്‍ ഇഷ്ടപ്പെടാത്ത ദിവസത്തിന്റെ കഥ കൂടിയാണത്. സ്വതന്ത്ര രാഷ്ട്രം അല്ലെങ്കില്‍ മരണം എന്ന മുദ്രാവാക്യം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായിരുന്നു. പാക്കിസ്ഥാന് വാദം കൊടും പിരികൊണ്ട ദിനങ്ങള്‍. ജിന്നയുടെ ഡയറക്ട് ആക്ഷന്‍ പ്ലാന്‍.
എന്തായിരുന്നു ഡയറക്ട് ആക്ഷന്‍ പ്ലാന്‍? അതൊരു തുറന്ന യുദ്ധത്തിനുള്ള ആഹ്വാനമായിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സ് വിഭജനത്തെ തടയുമെന്ന് ജിന്ന ഭയപ്പെട്ടിരുന്നു. ക്യാബിനറ്റ് മിഷന്റെ നിര്‍ദ്ദേശങ്ങളെ അയാള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. സ്വതന്ത്ര രാഷ്ട്രത്തിനുവേണ്ടിയുള്ള ബദര്‍ യുദ്ധത്തിന് ജിന്ന മുസ്ലീം ലീഗിനോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു പ്രൊവിന്‍സായിരുന്നു അന്നത്തെ അവിഭക്ത ബംഗാള്‍. എന്നാല്‍ കല്‍ക്കത്തയുടെ കാര്യമെടുത്താല്‍ അവിടെ 64 ശതമാനം ഹിന്ദുക്കളും 33 ശതമാനം മുസ്ലിം വിശ്വാസികളും ആയിരുന്നു. മാത്രമല്ല മുസ്ലീം ലീഗ് ഭരിക്കുന്ന ഏക പ്രൊവിന്‍സും ബംഗാള്‍ മാത്രമായിരുന്നു. ആസാമിനേയും ബംഗാളിനേയും സ്വതന്ത്ര പാക്കിസ്ഥാന്റെ ഭാഗമാക്കുക എന്നത് ജിന്നയുടെ സ്വപ്നമായിരുന്നു
ചരിത്രകാരനായ പാട്രിക്ക് ഫ്രജ്ജിന്റെ ലിബര്‍ട്ടി ഓര് ഡെത്ത് എന്ന പുസ്തത്തില്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.”ഇത്രക്ക് ഭയാനകമായാവും ഡയറക്ട് ആക്ഷന്‍ നടപ്പിലാക്കുക എന്ന് ജിന്ന പോലും കരുതിക്കാണില്ല.”
ഹുസൈന് ഷഹീദ് സുഹ്രവര്‍ദ്ദി ജിന്നയുടെ ഡയറക്ട് ആക്ഷന്‍ ഡേ നടപ്പാക്കേണ്ട ഉത്തരവാദിത്യം ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്ന സുഹ്രവര്‍ദ്ദിക്കായിരുന്നു. ആഗസ്റ്റ് 16 ന് മുസ്ലിം ലീഗിന്റെ റാലി പ്രഖ്യാപിക്കപ്പെട്ടു. ബംഗാളിന്റെ നാനാഭാഗങ്ങളില്‍ നിന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഒരു ലക്ഷം പേരാണ് അവിടെ തടിച്ചു കൂടിയത്.
സുഹ്രവര്‍ദ്ദിയുടെയും, കാജ നസീമുദീന്റെയും നേതൃത്വത്തില്‍ നടന്ന ആ റാലിയില്‍ രണ്ടു പേരുടെയും പ്രസംഗങ്ങള്‍ക്കു ശേഷം പുറത്തു വന്ന ജനക്കൂട്ടം ഹിന്ദുക്കളെയും സ്ഥാപനങ്ങളെയും അക്രമിക്കാന്‍ തുടങ്ങി. ബോലോ തഖ്ബീര് വിളികള്‍ കനത്തു വന്നു. ശവശരീരങ്ങള്‍ കൊണ്ട് ബംഗാളിന്റെ തെരുവുകള്‍ നിറഞ്ഞു. ഹുഗ്ലി ചുവന്ന നിറത്തിലൊഴുകി. കേസേറാംകോട്ടണ്‍ മില്ലില്‍ മാത്രമായ് എണ്ണൂറ് പേരാണ് കൊല്ലപ്പെട്ടത്. നാലായിരം ഹിന്ദു സഹോദരങ്ങള്‍ കൊല്ലപ്പെട്ടു അതിലും എത്രയോ ഇരട്ടി സഹോദരിമാരും അമ്മമാരും ബലാത്സംഗം ചെയ്യപ്പെട്ടു.
ഡയറക്ട് ആക്ഷന്‍ ഡേയെ സ്വതന്ത്ര പാക്കിസ്ഥാനു വേണ്ടി നടത്തിയ ഒരു പ്രതിഷേധം എന്ന് മാത്രം രേഖപ്പെടുത്തി കടന്നു പോയ ചരിത്രകാരന്മാര് കാണാതെ പോയ മറ്റൊന്നുണ്ട്. മതേതരത്വത്തിന്റെ അപ്പോസ്തലര്‍ എറിഞ്ഞു കൊടുത്ത എല്ലിന് കഷ്ണം നൊട്ടിനുണഞ്ഞ് വയറുനിറച്ചവര്‍ ആ അക്രമണത്തിനു പിന്നില്‍ നടന്ന ഹൈന്ദവ ഉന്മൂലനത്തിന്റെ കഥ എഴുതാതെ പോയി. ഒരു സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടി നടന്ന പോരാട്ടം കാഫിറുകളോടുള്ള ബദര്‍ യുദ്ധം ആയതെങ്ങനെ എന്ന് മറുചോദ്യമുയര്‍ത്തിയാല്‍ അവര്‍ക്ക് ഉത്തരമില്ലാതാവും. മറന്നു പോവുന്നുണ്ട് നാം സ്വാതന്ത്രലബ്ധിയുടെ കൃത്യം ഒരു വര്‍ഷം മുന്‍പേ നടന്ന ഈ ഹിന്ദു ഉന്മൂലന ചരിത്രത്തെ.
പലരും പിന്നീട് എപ്പോഴൊക്കയോ ഡയറക്ട് ആക്ഷന്‍ ഡേ യെ ഒരു മാതൃകയാക്കി സ്വീകരിക്കുക ആയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും ഒരുപാട് ആക്ഷന്‍ ഡേകള്‍ ഉണ്ടായി പക്ഷെ ആരും അത് കാണാന്‍ കൂട്ടാക്കിയില്ല. അല്ലെങ്കില്‍ മനപൂര്‍വ്വം മറച്ചു വെച്ചു.
കലാപങ്ങളുടെ ചരിത്രരേഖകള്‍ തിരയുന്ന ഒരാളും ബംഗാളിലെ ഹിന്ദു കൂട്ടക്കൊലകളെ കുറിച്ച് തിരയാറുമില്ല എഴുതാറുമില്ല. കാരണം വേട്ടക്കാരന് മാറ്റമില്ലാതെ ഒരാള്‍ തന്നെയാവുംപോള്‍ ചരിത്രകാരന്മാര്ക്ക് രേഖപ്പെടുത്താന്‍ കൊല്ലവര്‍ഷങ്ങളുടെ വ്യതിയാനം മാത്രമേ വരുന്നുള്ളൂ. പുതിയ കാലഘട്ടത്തിലെ ആക്ഷന്‍ ഡേകളുടെ, കലാപങ്ങളുടെ കണക്കെടുത്തു നോക്കിയാല്‍ അതിനു വഴി ഒരുക്കി കൊടുത്ത സിപിഎമ്മിന്റെയും ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേയും നിലപാടുകള്‍ ഒന്നു തന്നെയാണെന്ന് നമുക്ക് മനസ്സിലാകും. ഈ രണ്ടു ഗവണ്മെന്റുകള് ബംഗ്ലാദേശ് കൂടിയേറ്റക്കാരായ മുസ്ലിം വിഭാഗത്തിന് ചെയ്തു കൊടുത്ത ഒത്താശകളുടെ ഫലം ചില ബംഗാള്‍ ജില്ലകളില്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ട് ശതമാനക്കണക്കില്‍.
ചില ജില്ലകളിലൂടെ… മുര്‍ഷിദാബാദ്, മാല്‍ഡ, ഉത്തര്‍ദിന്‍ ജാവുര്‍, ബില്‍ ദു ഈ നാലു ജില്ലകളിലേയും നടന്ന കലാപങ്ങളുടെ കണക്കെടുത്താല്‍ മതി.
ഹൈന്ദവ സമൂഹത്തിനു നേരെ നടക്കുന്ന കടന്നുകയറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നവരോട് പറയാതെ വയ്യ. മുസ്ലിം ഭൂരിപക്ഷമുള്ള ബിര്‍ ബം വില്ലേജില്‍ ഹിന്ദു ന്യൂനപക്ഷമായി തുടരുന്ന ആ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ബംഗാളി ഹിന്ദു വിഭാഗങ്ങളുടെ ജീവിതവുമായി ഏറ്റവും അടുത്ത് കിടക്കുന്ന, അല്ലെങ്കില്‍ അവന്റെ ആത്മസാക്ഷാത്കാരത്തിന്റെ പ്രതീകമായ ദുര്‍ഗ്ഗാ പൂജ വിലക്കപ്പെട്ടിട്ട്. അത്ര മാത്രം മാറി പോയിരിക്കുന്നു കാര്യങ്ങള്‍. ചുവന്ന കുപ്പായമിട്ട റെഡ് വളണ്ടിയര്‍മാരുടെ അല്ലെങ്കില്‍ റെഡ് ജിഹാദികള്‍ കൊന്നു കുഴിച്ചുമൂടിയ ഹിന്ദുക്കളുടെ കണക്കുകള്‍ എഴുതി പൊലിപ്പിക്കാന്‍ ഒരു മാനവികാ വാദികളെയും കാണാത്തത് വിരോധാഭാസമാണ്.
മാ, മിട്ടി, മനുഷ്യ എന്ന മൂന്ന് ഇലകള്‍ പ്രതിനിധീകരിക്കുന്ന ചിഹ്നവുമായ് അധികാരത്തിലേറിയ മമതയുടെ കാലഘട്ടത്തിലെങ്കിലും ഹിന്ദ് സമൂഹം സംരക്ഷിക്കപ്പെടും എന്ന് കരുതിയവര്‍ക്കു തെറ്റിപ്പോയി. അധികാരം നിലനിര്‍ത്താന്‍ മമതയ്ക്കു മുസ്ലിം വിഭാഗത്തിന്റെ വോട്ടു ബാങ്കുകള്‍ അത്യാവശ്യമാണ്. ആ ആവശ്യത്തിനു മുമ്പില്‍ മാ, മനുഷ്യ ഇവ രണ്ടും മിട്ടി അഥവാ മണ്ണില്‍ ലയിച്ചു ചേരുന്നു.
അനധികൃതമായ് കുടിയേറിയ അഭയാര്‍ത്ഥികളെ പുറത്താക്കണം എന്ന ആവശ്യം ഉയരുന്നതിനിടയില്‍ ഒരു ആഗസ്റ്റ് പതിനാറു കൂടി കടന്നു വരുകയാണ്. ബുച്ചര്‍ ഓഫ് ബംഗാള്‍ അഥവാ ബംഗാളിലെ അറവുകാരന് ഹുസൈന് സുഹ്രവര്‍ദ്ദിയെ പോലുള്ളവര്‍ പുതിയ ഭാവത്തിലും രൂപത്തിലും നമ്മള്‍ക്കിടയിലേക്ക് ആക്ഷന്‍ ഡേകള്‍ പ്രഖ്യാപിച്ച് കടന്നു വരുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയാതെ പോകുന്ന ഒരു സമൂഹത്തിനുള്ള ഓര്‍മ്മപ്പെടുത്തലുകളാവട്ടെ ആഗസ്റ്റ് പതിനാറ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: