ടൊറന്റോ : രാജ്യത്തിന് പുറത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ കാനഡയിലെ ടൊറന്റോയിലെ ഇന്ത്യാ ഡേ പരേഡ്, ഖാലിസ്ഥാന്‍ അനുകൂലികള്‍ അലങ്കോലമാക്കി. ഓഗസ്റ്റ് 18 ന് നഥാന്‍ ഫിലിപ്സ് ചത്വരത്തില്‍ ഇന്ത്യയില്‍ നിന്നുളള പ്രവാസികള്‍ സംഘടിപ്പിച്ച പരേഡാണ് ഖാലിസ്ഥാന്‍ വിഘടന വാദികള്‍ ആക്രമിച്ചത്.
ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഇന്ത്യന്‍ പതാകയും ഏന്തിയായിരുന്നു ഘോഷയാത്ര. കൂടാതെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി ഫ്ലോട്ടുകളും ഉണ്ടായിരുന്നു.
ഘോഷയാത്രയ്ക്കിടെ ഇന്ത്യാ അനുകൂല-ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.മറ്റൊരു വീഡിയോയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുമ്പോള്‍ മറുവശത്ത് ‘ഇന്ത്യയിലേക്ക് മടങ്ങുക’ എന്ന് ഖാലിസ്ഥാന്‍ തീവ്രവാദികള്‍ വിളിക്കുന്നത് കാണാം.
ഖാലിസ്ഥാന്‍ അനുകൂലികളില്‍ ചിലര്‍ കത്തി ഉപയോഗിച്ച് ഇന്ത്യന്‍ ദേശീയ പതാക കീറുകയും ചെയ്തതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.കാനഡയിലെ ഇന്ത്യന്‍ അനുഭാവികളും ഖാലിസ്ഥാന്‍ വിഘടനവാദികളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ഏറ്റുമുട്ടലിന്റെ ഭാഗമാണ് ഈ സംഭവം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍, ബ്രിട്ടീഷ് കൊളംബിയയിലെ സറേയ്ക്ക് സമീപമുള്ള ഒരു വ്യാവസായിക പ്രദേശത്ത് സമാനമായ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായി.
ബദല്‍ റാലി നടത്തുമെന്ന ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ടൊറന്റോ പരേഡ് നടന്നത്. സുരക്ഷാ നടപടികള്‍ ഉണ്ടായിരുന്നിട്ടും,ഖാലിസ്ഥാന്‍ അനുകൂലികള്‍ക്ക് ഇന്ത്യന്‍ ആഘോഷങ്ങള്‍ തടസപ്പെടുത്താന്‍ കഴിഞ്ഞത് കാനഡ പൊലീസ് ഖാലിസ്ഥാനികളോട് കാട്ടുന്ന സൗമ്യ മനോഭാവം കാരണമാണ്.’സിഖ് ഫോര്‍ ജസ്റ്റിസ്’ ഗ്രൂപ്പും മറ്റ് ഖാലിസ്ഥാനി വിഭാഗങ്ങളുമാണ് ഇന്ത്യന്‍ അനുകൂലികളെ എതിര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: