Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണവും കിളികളും, കിളിപ്പാട്ടും

വാല്മീകിക്ക് രാമായണ രചനക്ക് പ്രചോദനം ക്രൗഞ്ചപക്ഷിയായിരുന്നു. അധ്യാത്മ രാമായണം രചിച്ച തുഞ്ചത്താചാര്യന് ശുക(തത്ത)വും. കാവ്യരചനയ്‌ക്കിടയില്‍ അഹിതങ്ങളായ സംഭവങ്ങള്‍ കവിക്കും ദോഷകരമായി ഭവിക്കാന്‍ ഇടയുണ്ട്. അങ്ങനെ 'അറംപറ്റാ'തിരിക്കാന്‍ എഴുത്തച്ഛന്‍ സരസ്വതീദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ട് കഥ പറയിച്ചു എന്നാണ് വിശ്വാസം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 13, 2020, 05:33 pm IST
inSamskriti

രാമായണത്തില്‍ കിളികള്‍ക്കുള്ള പ്രാധാന്യം ഏറെയാണ്. കാകഭുശുണ്ഡി, ക്രൗഞ്ച മിഥുനങ്ങള്‍, മിഥിലയില്‍ രാമായണം പാടിനടന്ന ശുകമിഥുനങ്ങള്‍, ദശരഥന്റെ സുഹൃത്തായിരുന്ന ജടായു, കാകാകൃതി പൂണ്ട് സീതയെ ആക്രമിക്കാന്‍ വന്ന് രാമശരമേറ്റ് കോങ്കണ്ണനായ കാകന്‍, ജടായുവിന്റെ സഹോദരന്‍ സമ്പാതി ഇവകളെല്ലാം രാമായണവുമായി ബന്ധപ്പെട്ട കിളികളാണ്.  

വാല്മീകിക്ക് രാമായണ രചനക്ക് പ്രചോദനം ക്രൗഞ്ചപക്ഷിയായിരുന്നു. അധ്യാത്മ രാമായണം രചിച്ച തുഞ്ചത്താചാര്യന് ശുക(തത്ത)വും. കാവ്യരചനയ്‌ക്കിടയില്‍ അഹിതങ്ങളായ സംഭവങ്ങള്‍ കവിക്കും ദോഷകരമായി ഭവിക്കാന്‍ ഇടയുണ്ട്. അങ്ങനെ ‘അറംപറ്റാ’തിരിക്കാന്‍  എഴുത്തച്ഛന്‍ സരസ്വതീദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ട് കഥ പറയിച്ചു എന്നാണ് വിശ്വാസം.  

പ്രസിദ്ധമായ ‘മാ നിഷാദ’യാണ് ആദികവി വാല്മീകിയുടെ രാമായണ രചനയ്‌ക്ക് അടിസ്ഥാനം. ‘തമസാ’നദിയില്‍ സ്‌നാനംചെയ്യവേ നദിക്കരയിലെ മരക്കൊമ്പില്‍ സല്ലപിക്കുകയായിരുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ ഒരു കാട്ടാളന്‍ അമ്പെയ്തു കൊന്നതു വാല്മീകി കണ്ടു. അതില്‍ മനംനൊന്ത് കാട്ടാളനെ ശപിച്ചു.        

‘മാ നിഷാദ പ്രതിഷ്ഠാം

ത്വമഗമഃ ശാശ്വതീസമാഃ

യല്‍ ക്രൗഞ്ചമിഥുനാദേകം

അവധീഃ കാമമോഹിതം’    

എന്ന ശ്ലോകമായാണ് ശാപം പുറത്തു വന്നത്. അവിടെ പ്രത്യക്ഷപ്പെട്ട ബ്രഹ്മാവ,് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാല്മീകി ആദി കാവ്യം രചിച്ചതത്രെ.  

സീതയും ശുകങ്ങളുമായി ബന്ധപ്പെട്ടൊരു കഥയുമുണ്ട്. ശ്രീരാമന്‍ അയോദ്ധ്യയില്‍ അവതരിക്കുന്നതിനും മുമ്പുതന്നെ രാമായണകഥ ശ്രുതികളായി പ്രചാരത്തിലുണ്ടായിരുന്നത്രേ. ഇതു വാല്മീക്യാശ്രമത്തില്‍ പാടുക പതിവായിരുന്നു. രാമകഥ കേള്‍ക്കാനെത്തിയിരുന്ന ശുകങ്ങള്‍ അത് പാടിനടക്കാറുണ്ടായിരുന്നു. കുട്ടിയായിരിക്കെ സീതയും സഹോദരിമാരും മിഥിലയിലെ ഉദ്യാനത്തിത്തിലിരുന്ന് ഈ ശുകമിഥുനങ്ങള്‍ രാമായണകഥ പാടുന്നതുകേട്ടു.  

തന്റെ കഥയാണെന്ന് മനസ്സിലാക്കിയ സീത കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തങ്ങളിത് വാല്മീക്യാശ്രമത്തില്‍നിന്ന് കേട്ടുപഠിച്ചതാണെന്നും കഥയില്‍ രാമന്‍ സീതയെ ‘വധു’വാക്കുമെന്നും പറഞ്ഞു. ഇതു കേട്ട സീത കാര്യങ്ങള്‍ ശരിയാണോയെന്നറിയുന്നതുവരെ ശുകങ്ങളെ കൂട്ടിലടച്ചു. അവ പേടിച്ചുനിലവിളിക്കാന്‍ തുടങ്ങി. പെണ്‍ ശുകം ഗര്‍ഭിണിയായിരുന്നു. നിലവിളി അസഹ്യമായപ്പൊള്‍ സീത ആണ്‍ശുകത്തെ തുറന്നുവിട്ടു. പെണ്‍ശുകം കൂട്ടില്‍ത്തന്നെ. എത്ര കരഞ്ഞിട്ടും സീത കനിഞ്ഞില്ല. പെണ്‍ശുകം,’എനിക്കു സംഭവിച്ചപോലെ ഗര്‍ഭിണിയായിരിക്കെ രാമന്‍ നിന്നെയും ഉപേക്ഷിക്കും’ എന്നു ശപിച്ച് പെണ്‍ശുകം കൂട്ടില്‍ തലതല്ലി ആത്മാഹുതി ചെയ്തു.

ഭാര്യാവിയോഗത്താല്‍ മനംനൊന്ത ആണ്‍ ശുകം,’ഞാന്‍ രാമന്റെ നഗരത്തില്‍ ജന്മമെടുത്ത് സീതയുടെ വിയോഗത്തിന്  കാരണഭൂതനാകുമെന്ന് പറഞ്ഞ് ‘സരയു’വില്‍ ചാടിച്ചത്തു.

ഈശുകമാണ് അയോദ്ധ്യയില്‍’രജക’നായി പിറന്ന്, രാമന്‍ സീതയെ ഉപേക്ഷിക്കുവാന്‍ കാരണഭൂതനായത്. (ഇത് പത്മപുരാണത്തിലെ കഥയാണ്. ഫാദര്‍ കമില്‍ ബുല്‍ക്കേയുടെ രാമകഥയില്‍ ഇത് പ്രതിപാദിച്ചിട്ടുണ്ട്). ഈ ‘കിളിശാപ’മാവാം ഇനിയും ആവര്‍ത്തിക്കരുതെന്ന കരുതലോടെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാക്കാന്‍ ആചാര്യന് പ്രേരണയായത്.

എന്‍.കെ. ശ്രീകുമാര്‍

Tags: രാമായണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.