കല്‍പ്പറ്റ: പടിഞ്ഞാറത്തറ പഞ്ചായത്ത് നാലാം വാര്‍ഡ് പുതുക്കോട്ട് കുന്ന് കോളനി ഉണ്ണിയുടെ മകന്‍ അഖിലിന്റെ ദുരൂഹ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ പുതുക്കോട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ ഒളിച്ചു നോക്കി എന്ന് ആരോപിച്ച് അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ചതായി അയല്‍വാസികളും മരണപ്പെട്ടയളുടെ വീട്ടുകാരും ആവര്‍ത്തിച്ചു പറയുമ്പോഴും ഭരണ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണം തടസ്സപ്പെടുത്താനാണ് ഭരണകക്ഷി നേതാക്കള്‍ ശ്രമിക്കുന്നത്.
കേസന്വേഷണം നടത്തുന്ന ഉദേ്യാഗസ്ഥരെയ ക്കം ഉള്‍പ്പെടുത്തി ഈ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ നടന്ന സല്‍ക്കാരം ഈ കേസ് അട്ടിമറിക്കാന്‍ പോലീസ് ഉേദ്യാഗസ്ഥരും കൂട്ടുനില്‍ക്കുന്നു എന്നതിന് ഉദാഹരണമാണ്. ശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോഴടക്കം ബന്ധുക്കളെ അറിയിച്ചിട്ടില്ല എന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അന്വേഷണ ഉേദ്യാഗസ്ഥര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബസുക്കളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമാണുണ്ടായത്. പണിയ വിഭാഗത്തില്‍ പെടുന്ന ഈ കുടുംബം ഇതേ തുടര്‍ന്ന് ഭീതിയിലാണ്.
ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയിരുന്നെങ്കിലും യാതോരു പ്രതികരണവും ഇതുവരേയും ഉണ്ടായിട്ടില്ല. ഭരണ സ്വാധീനം വച്ച് സിപിഎം നടത്തുന്ന ഇത്തരം കിരാത നയങ്ങള്‍ അവസാനിപ്പിക്കാത്ത പക്ഷം കൊറോണ് മാനദണ്ഡങ്ങള്‍ മറികടന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.ജി. ആനന്ദ് കുമാര്‍ അറിയിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എം. സുബീഷ്, ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മല, പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിമില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: