നെയ്യാറ്റിന്‍കര: കെഎസ്ആര്‍ടിസി ജീവനക്കാരുടെ എന്‍പിഎസ് അക്കൗണ്ടിലേക്ക് ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്തതും കെഎസ്ആര്‍ടിസി വിഹിതവുമായി കുടിശിക വരുത്തിയ 155 കോടി രൂപ ഉടന്‍ പലിശസഹിതം അടച്ചു തീര്‍ക്കുക എന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചതോടെ ബിഎംഎസ് പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്കി.
കെ എസ്ആര്ടിസി മാനേജ്മെന്റിനും മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പിനും നല്കിയ പരാതികള്‍ക്ക് പരിഹാരം ഉണ്ടാകാത്തതിനാലാണ് പ്രധാനമന്ത്രിക്ക് ബിഎംഎസ് നേതൃത്വത്തില്‍ ഭീമ ഹര്‍ജി നല്‍കിയത്. എംപ്ലോയീസ് സംഘ് പാറശ്ശാല ഡിപ്പോ സംഘടിപ്പിച്ച ചടങ്ങില്‍ ഡ്രൈവര്‍ വി. പ്രശാന്ത് കുമാറില്‍ നിന്നും സംസ്ഥാന സെക്രട്ടറി പ്രതീപ് വി. നായര്‍ ഹര്‍ജി ഏറ്റുവാങ്ങിഉദ്ഘാടനം നിര്‍വഹിച്ചു. പാറശ്ശാല യൂണിറ്റ് സെക്രട്ടറി എ.എസ്. പത്മകുമാര്‍, വൈസ് പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍, എന്‍പി എസ് കണ്‍വീനര്‍ ആര്.എസ്. രതീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: