ന്യൂദല്‍ഹി: 1936 ലെ ജര്‍മന്‍ ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച ഹോക്കി മാന്ത്രികന് ധ്യാന്‍ ചന്ദിനെ ജര്‍മന്‍ ഏകാധിപതി ഹിറ്റ്ലര്‍ സൈന്യത്തിലേക്ക് ക്ഷണിച്ചതായി ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ പരിശീലകന് സയിദ് അലി സിബ്ടയ്ന് നഖ്വിയുടെ വെളിപ്പെടുത്തല്‍.
ഹിറ്റ്ലര്‍ നോക്കിയിരിക്കെ ആതിഥേയരായ ജര്‍മനിയെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അന്ന് ഇന്ത്യ കിരീടം നേടിയത്. ഇതില്‍ ആറു ഗോളും ധ്യാന്‍ചന്ദാണ് നേടിയത്. സമ്മാനദാന ചടങ്ങിനിടെ ഹിറ്റ്ലര്‍ ധ്യാന്‍ചന്ദിനെ ജര്‍മന്‍ സൈന്യത്തിലേക്ക് ക്ഷണിച്ചു. അല്‍പ്പനേരം നിശബ്ദനായി നിന്ന ധ്യാനചന്ദ്, ഇന്ത്യ ഒരു വില്‍പ്പനച്ചരക്കല്ലെന്ന് പറഞ്ഞു.
സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാണികളെ ഞെട്ടിക്കുന്ന വിധത്തിലായിരുന്നു പിന്നീടുള്ള ഹിറ്റ്ലറുടെ പ്രതികരണം. ഹസ്തദാനം നല്‍കുന്നതിന് പകരം ഹിറ്റ്ലര്‍ ധ്യാന്‍ചന്ദിനെ സലൂട്ട് ചെയ്തു. മാതൃ രാജ്യമായ ഇന്ത്യയോടുള്ള താങ്കളുടെ സ്നേഹത്തിന്റെയും ദേശീയ ബോധത്തിന്റെയും പേരില്‍ ജര്‍മ്മനി ഒന്നാകെ താങ്കളെ സല്യൂട്ട് ചെയ്യുന്നതായി ഹിറ്റ്ലര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: