തിരുവനന്തപുരം: മഹാമാരിയായ കൊറോണ വൈറസ് നമ്മുടെ നാടിനെ ഗ്രസിച്ചിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. ശക്തി പ്രാപിച്ച കൊറോണ വ്യാപനത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും. ഹോമിയോ ചികിത്സയിലൂടെ തന്റേതായ രീതിയില്‍ കൊറോണയ്ക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ് തലസ്ഥാനത്തെ ഹോമിയോ ഡോക്ടറായ ടി.പി. അനില്‍കുമാര്‍. ഗാന്ധാരി അമ്മന്‍കോവിലിന് സമീപത്തെ വെങ്കടേശ്വര ഹോമിയോ ക്ലിനിക്കിലെ ഡോക്ടറാണ് അനില്‍കുമാര്‍.
കൊറോണ രോഗബാധ ഉണ്ടായ ആദ്യഘട്ടത്തില്‍ തന്നെ പ്രതിരോധത്തിന് ആഴ്സനിക് ആല്‍ബം 30ഹോമിയോ മരുന്ന് ഡോക്ടര്‍മാര്‍ ഉപയോഗിച്ചു തുടങ്ങുകയും അതിന്റെ ഫലപ്രാപ്തി നേരിട്ടു മനസിലാക്കുകയും ചെയ്തുവരികയാണ്. തന്റെ രോഗികള്‍ക്ക് ഈ മരുന്ന് നല്കി അവര്‍ക്ക് പ്രതിരോധ ശേഷി നേടിക്കൊടുത്ത നിരവധി അനുഭവങ്ങളാണ് ഡോ. അനില്‍കുമാറിനുള്ളത്.
ചെങ്കല്‍ചൂള കോളനിയിലും വള്ളക്കടവിലെ 7000 ഓളം ആളുകള്‍ക്കും ഹോമിയോ പ്രതിരോധ മരുന്നു നല്‍കിയിരുന്നു. വള്ളക്കടവില്‍ നിരവധിപേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെങ്കിലും ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് കൊവിഡ് ബാധിച്ചില്ല. അതുതന്നെയാണ് ചെങ്കല്‍ചൂളയിലെയും അവസ്ഥ. ഗാന്ധാരി അമ്മന്‍കോവില്‍ റോഡിലെ വെങ്കടേശ്വര ഹോമിയോ ക്ലിനിക്കില്‍ നിന്ന് ഏതാണ്ട് 3000 ത്തില്‍ അധികം പേര്‍ക്ക് പ്രതിരോധമരുന്നു നല്കി കഴിഞ്ഞു.
അവരിലാര്‍ക്കും തന്നെ ഇതുവരെ കൊവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയിട്ടില്ല. മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ മരുന്ന് നല്കിയാല് കൊറോണ വ്യാപനം രണ്ടുമാസം കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ സാധിക്കും എന്നാണ് ഡോക്ടര്‍ തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നത്. ആഴ്സനിക് ആല്‍ബം 30 നോടൊപ്പം ഫോസ്ഫറസ്, ട്യുബര്ക്കുലിനം എന്നീ മരുന്നുകള്‍ കൂടി നല്കിയാല് ഒരു വര്‍ഷം വരെ പ്രതിരോധശക്തി നിലനിര്‍ത്താം. അല്ലെങ്കില്‍ ഓരോ മാസവും തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ആഴ്സനിക് ആല്‍ബം നിശ്ചിത അളവില്‍ കഴിച്ചാല്‍ മതിയാകും. മറ്റ് മരുന്നുകള്‍ക്കൊപ്പം തന്നെ ഹോമിയോ പ്രതിരോധ മരുന്നും കഴിക്കാം.
അലോപ്പതി ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നവര്‍ മരുന്നുകഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞശേഷം മരുന്ന് കഴിക്കണം. ഇതിന് പാര്‍ശ്വഫലങ്ങളില്ല എന്നതാണ് ഗുണം. എല്ലാം അടച്ചിട്ടുകൊണ്ട് നമുക്ക് എത്രനാള്‍ ഇങ്ങനെ കഴിയാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍ ചോദിക്കുന്നത്. അലോപ്പതിയില്‍ മരുന്നില്ലാതിരിക്കെ ജനങ്ങളുടെ ജീവന് പിടിച്ചുനിര്‍ത്താന്‍ എന്തുകൊണ്ട് പ്രതിരോധമരുന്ന് ഉണ്ട് എന്നു പറയുന്ന ഹോമിയോ ചികിത്സാ വിഭാഗത്തെ വേണ്ടവിധം ഉപയോഗിക്കുന്നില്ല എന്നതാണ് പൊതുജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: