മൊഗ്രാല്‍: കലിപൂണ്ട കടല്‍ കരയെടുക്കുമ്പോഴും മൊഗ്രാല്‍ തീരപ്രദേശ സംരക്ഷണത്തിന് പദ്ധതികളൊന്നുമില്ല. ഓരോ കാലവര്‍ഷത്തിലും കൊപ്പളം തീരവും, തെങ്ങുകളെയും കടലെടുത്ത് കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നാങ്കി പ്രദേശത്തുണ്ടായ കടല്‍ ക്ഷോഭത്തില്‍ 2 വീടുകളും, ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മിച്ച കടല്‍ ഭിത്തിയും പൂര്‍ണമായും കടലെടുത്തിരുന്നു.
കൊപ്പളത്തില്‍ കടലാക്രമണത്തിനു പുറമെ വെള്ളക്കെട്ടും ദുരിതം വിതക്കുന്നുണ്ട്. ഇവിടെ നട്ട് വളര്‍ത്തിയ നൂറോളം തെങ്ങിന് തൈകള്‍ വെള്ളക്കെട്ടിനടിയിലായി നശിക്കുകയാണ്. മഴ കൂടുതല്‍ പ്രാപിക്കുന്നതോടെ പ്രദേശത്തുള്ള അംഗനവാടി കെട്ടിടത്തിനും വീടുകള്‍ക്കും ഭീഷണിയാകും.
വെള്ളക്കെട്ട് അഴിതുറന്നു കടലിലേക്ക് ഒഴുക്കിവിടാറാണ് പതിവ്. ഈ പ്രാവശ്യം ബന്ധപെട്ടവര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷയത്തില്‍ പഞ്ചായത്ത് റവന്യു അധിക്രതര്‍ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: