മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സാമ്പത്തിക രംഗത്ത് അധിക ചെലവിന് സാധ്യതയുണ്ട്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധ പ്രതിസന്ധികളെ അതിജീവിക്കേണ്ടതായുണ്ട്. ബന്ധുക്കളില്‍നിന്നും പലവിധ സഹായങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
കോടതി നടപടികള്‍ അനുകൂലമാവുന്നതാണ്. വാഹന സംബന്ധമായ ക്രയവിക്രയങ്ങളിലൂടെയും അധിക ലാഭം സിദ്ധിക്കുന്നതാണ്. ഔദ്യോഗികരംഗം അനുകൂലമാവും. ഭൂസ്വത്തുക്കളുടെ ക്രയവിക്രയത്തിന് അവസരം സിദ്ധിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
നൂതന സൗഹൃദങ്ങള്‍ പലതും അനര്ത്ഥകരങ്ങളാവും. നിര്‍മാണ മേഖലയില്‍ തൊഴില്‍ കുഴപ്പങ്ങള്‍ക്ക് സാധ്യത കാണുന്നു. ശത്രു ശല്യം വര്‍ധിക്കുന്നതാണ്.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
സാമ്പത്തികരംഗം തൃപ്തികരമാവും. വ്യവസായ രംഗത്തുനിന്നും ധനലാഭമുണ്ടാവും. രോഗ ദുരിതങ്ങള്‍ക്ക് ശമനം ലഭിക്കും. കുടുംബ സമാധാനം വര്‍ധിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
വിദ്യാഗുണം വര്‍ധിക്കുന്നതാണ്. ക്രയവിക്രയങ്ങളില്‍ ലാഭ സാധ്യതയുണ്ട്. അലങ്കാരത്തിനും ആര്ഭാടത്തിനും അധിക ധനവിനിയോഗം ചെയ്യും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളും. ഉദ്യോഗവും വിവാഹവും ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ഫലമുണ്ടാവും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അവസരം സിദ്ധിക്കും. കര്‍മരംഗത്ത് മത്സര സ്വഭാവം വര്‍ധിക്കും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
സാമ്പത്തിക സ്രോതസ്സുകള്‍ മന്ദഗതിയിലാവും. നൂതന തൊഴില്‍ സംരംഭങ്ങളില്‍ ധനം മുടക്കും. ഉന്നതാധികാരികളുടെ നീരസത്തിന് പാത്രമാകും. ഗൃഹപരമായ കാര്യങ്ങളില്‍ ചില അലട്ടലുകള്‍ വര്‍ധിക്കും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
സുഹൃത്തുക്കളില്‍നിന്ന് കൂടുതല്‍ സഹായം ലഭ്യമാവും. അധിക ചെലവിന് സാധ്യതയുണ്ട്. നിയമപ്രശ്നങ്ങള്‍ അനുകൂലമാവും. വാസസ്ഥാനത്തിന് മാറ്റം പ്രതീക്ഷിക്കാം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
ഉദ്യോഗ പരിശ്രമങ്ങളില്പ്പെട്ട് ധനനഷ്ടമുണ്ടാകും. കൂടുതല്‍ സുഖസൗകര്യങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കും. അസുഖങ്ങള്‍ ശക്തി പ്രാപിക്കും. നിസ്സാര കാര്യസാധ്യങ്ങള്ക്കുപോലും കാലതാമസം നേരിടും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
യാത്രകള്‍ പലതും ഫലവത്താകും. യുക്തിപൂര്‍വം തീരുമാനങ്ങള്‍ കൈക്കൊള്ളും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടും. ഈശ്വരീയ കാര്യങ്ങള്‍ക്കായി ധനവിനിയോഗം നടത്തും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
ഭാരവാഹനങ്ങള്‍ സമ്പാദിക്കുവാന്‍ സാധിക്കും. ഉന്നതസ്ഥാനമാനങ്ങള്‍ വന്നുചേരും. കമിതാക്കള്‍ക്ക് വിവാഹയോഗമുണ്ട്. ഔദ്യോഗിക രംഗത്ത് പുഷ്ടി പ്രാപിക്കും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
മത്സര പരീക്ഷകളില്‍ പരാജയ സാധ്യതയുണ്ട്. ആദ്ധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വ്യവസായ സംരംഭങ്ങള്‍ക്കായി അന്യദേശ വാസം ചെയ്യും. സഹോദരഗുണം പ്രതീക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: