വണ്ടമറ്റം: കുറുമ്പലമറ്റം കാടവണ്ണി പാലത്തിന് കൈവരി ഇല്ല. ഇപ്പോള്‍ വെള്ളത്തിനടിയിലുമായി. നിരവധി വണ്ടികളും കുട്ടികളുള്‍പ്പെടെയുള്ള ആളുകള്‍ സഞ്ചരിച്ചിരുന്ന പാലമാണിത്.
കൈവരി ഇല്ലാത്ത പാലം വെള്ളത്തിലായത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ പാലം വെള്ളത്തിലായതോടെ കുറുമ്പാലമറ്റം ഒറ്റപ്പെട്ടു. ചെറിയ മഴയത്ത് പോലും പാലത്തിലൂടെ ഗതാഗതം സാധ്യമല്ല. പഞ്ചായത്ത് അധികൃതരോ മറ്റ് ജനപ്രതിനിധികളോ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ ശ്രമിക്കുന്നില്ലായെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: