Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തവെള്ളിയില്‍ സുരേഷിന് നടുക്കം വിട്ടുമാറുന്നില്ല; കടന്ന് പോയത് ഭയനാകമായ രാത്രി

രാത്രി 11.10 കഴിഞ്ഞതോടെ കാതടപ്പിക്കുന്ന തരത്തിലുള്ള ശബ്ദം ഉണ്ടായി. തലേ ദിവസം തകര്‍ത്ത പെയ്ത മഴയില്‍ സമീപത്തെ ലയങ്ങളില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ തകര്‍ന്നിരുന്നു. ശബ്ദംകേട്ട് സുരേഷ് വാതില്‍ തുറന്ന് പുറത്തെത്തിയപ്പോള്‍ കനത്ത മഴയുടെ ശബ്ദമാണിതെന്ന് സമീപവാസികള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 11:50 am IST
in Kerala

വൈശാഖ് എന്‍.വി.

ഇടുക്കി: സുരേഷ് ഇപ്പോഴും ചെവി വട്ടം പിടിക്കുകയാണ്, ആര്‍ത്തുലച്ച് വരുന്ന വെള്ളത്തിന്റെയോ പാറക്കൂട്ടങ്ങളുടെയോ ഇടിമുഴക്കം പോലുള്ള പ്രകമ്പനം അടുത്തുണ്ടോ എന്നറിയാന്‍. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിച്ച പെട്ടിമുടിയില്‍ നിന്നും ആയുസിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ് ഇരവികുളം ദേശീയോധ്യാനത്തിലെ താത്കാലിക ഡ്രൈവറായ സുരേഷും കുടുംബവും. ഏറെ ഭയപ്പാടോടെയാണ് സുരേഷ് ദുരന്തരാത്രി ഓര്‍ക്കുന്നത്. രാത്രി അത്താഴത്തിന് ശേഷം പത്തേ മുക്കാലോടെയാണ് ഇവരുടെ കുടുംബം ഉറങ്ങാന്‍ കിടന്നത്.  

രാത്രി 11.10 കഴിഞ്ഞതോടെ കാതടപ്പിക്കുന്ന തരത്തിലുള്ള ശബ്ദം ഉണ്ടായി. തലേ ദിവസം തകര്‍ത്ത പെയ്ത മഴയില്‍ സമീപത്തെ ലയങ്ങളില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ തകര്‍ന്നിരുന്നു. ശബ്ദംകേട്ട് സുരേഷ് വാതില്‍ തുറന്ന് പുറത്തെത്തിയപ്പോള്‍ കനത്ത മഴയുടെ ശബ്ദമാണിതെന്ന് സമീപവാസികള്‍ പറഞ്ഞു. വീണ്ടും ഉറങ്ങാന്‍ കിടന്നു. പത്ത് മിനിട്ടിനുശേഷം പ്രദേശത്താകെ ഭീതിയുടെ നിഴല്‍ പതിഞ്ഞെന്ന് സുരേഷ് പറയുന്നു. ജനങ്ങള്‍ എന്തെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞെന്നും എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്ക് ആരും ഒന്നിനും കൃത്യമായ മറുപടി നല്‍കിയില്ലെന്നും സുരേഷ് പറഞ്ഞു.  

ഇടയില്‍ ആരോക്കൊയോ മുകളില്‍ നിന്നും വെള്ളം വരുന്നുണ്ടെന്ന തരത്തില്‍ വിളിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു. മനസ് ഒന്ന് പകച്ചെങ്കിലും ഒരു വയസുള്ള മകള്‍ ധന്യയേയും എടുത്ത്  ഭാര്യ ഉമാറാണിയോടൊപ്പം എങ്ങോട്ടാണ് പോകുന്നതെന്ന് നിശ്ചയമില്ലാതെ താഴേക്ക് ഇറങ്ങുകയായിരുന്നു. ഇറങ്ങുന്ന വഴിയില്‍ ഇരുട്ടും വെള്ളവും കല്ലും നിറഞ്ഞ് ദുര്‍ഘടമായ സ്ഥിതിയായിരുന്നെന്ന് സുരേഷ് ഓര്‍ക്കുന്നു. വീട്ടില്‍ നിന്ന് 250 മീറ്റര്‍ താഴെ എത്തിയപ്പോഴെക്കും പ്രദേശമാകെ വെള്ളത്താല്‍ നിറഞ്ഞിരുന്നു. 

താഴെയുള്ള തന്റെ ചിറ്റപ്പന്റെ വീട്ടിലെത്താനാണ് പിന്നീട് സുരേഷ് ശ്രമിച്ചത്. ഇതിനിടെ ഇവര്‍ക്ക് സമീപം താമസിച്ചിരുന്ന ദുരൈ, അമൃതരാജ് എന്നിവര്‍ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇവര്‍ക്ക് അടുത്തെത്തുകയും ഇവരെ സുരക്ഷിതയിടത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് നിമിഷം കൊണ്ട് ഇവര്‍ താമസിച്ചിരുന്ന പ്രദേശം ദുരന്തഭൂമിയായി തീര്‍ന്നുവെന്ന് രക്ഷപ്പെടുത്തിയവര്‍ പറഞ്ഞപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രമുണ്ടെന്ന് വ്യക്തമായതെന്ന് സുരേഷ് പറഞ്ഞു.  

മണ്ണിടിച്ചിലില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും തനിക്കും കുടുംബത്തിനും ജീവന്‍ കിട്ടിയതിന്റെ ആശ്വാസത്തിലാണ് സുരേഷ്. സുരേഷിനൊപ്പം സമീപത്ത് താമസിച്ചിരുന്ന മൂന്നാര്‍ ഡിവിഷന്‍ ഓഫീസിലെ ക്ലര്‍ക്ക് അനിലും രക്ഷപ്പെട്ടു. അതേ സമയം കാണാതായ ആറ് വാച്ചര്‍മാരില്‍ മൂന്ന് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.

Tags: idukkiരാജമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.