തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴശക്തി പ്രാപിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി സേവാഭാരതി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രത്യേക വാര് റൂം തൃശൂരിലുള്ള സംസ്ഥാന കാര്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രത്യേക കണ്ട്രോള് റൂമുകളും സേവാഭാരതി ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മണ്ണിടിച്ചിലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സേവാഭാരതിയും രംഗത്തിറങ്ങിയിട്ടുണ്ട്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ദേവികുളത്തുനിന്നുള്ള സേവാപ്രവര്‍ത്തകരാണ് ഇപ്പോള്‍ പ്രദേശത്ത് എത്തിചേര്‍ന്നത്. അടിമാലിയില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തകര്‍ രാജമലയിലേക്ക് തിരിക്കും.
അതേസമയം, രാജമല പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. രക്ഷാപ്രവര്‍ത്തകര്‍ 12 പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ആറ് പേര് പുരുഷന്മാരും, നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചിട്ടുള്ളത്. മരിച്ച ഒമ്പത് പേരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
78 പേരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. 20 കുടുംബങ്ങളാണ് നിലവില്‍ അപകടത്തില്‍ പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മൂന്നര കിലോമീറ്റര്‍ മുകളില്‍ നിന്ന് കുന്നിടിഞ്ഞാണ് പുഴ പോലെയായി ഉരുള്‍പൊട്ടി വന്നതാണന്ന് ദേവികുളം തഹസില്‍ദാറും അറിയിച്ചു. കാണാതായവര്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അപകടത്തില്‍ രണ്ട് ലയം പൂര്‍ണമായും ഒലിച്ച് പോയതായാണ് സൂചന. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.
പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടോടിയ ആദ്യ സംഘമാണ് മണ്ണിടിച്ചിലിനെ കുറിച്ച് പുറം ലേകത്തെ അറിയിച്ചത്. ഉള്‍പ്രദേശമായതിനാല്‍ രാവിലെ ആറ് മണിയോടെയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തുടങ്ങാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: