Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

നടി ലക്ഷ്മി പ്രിയ മുസ്ലിമായിരുന്നു; ഒരുപാട് കയ്‌പ്പ്‌നീര്‍ കുടിച്ചു; കര്‍മ്മം കൊണ്ട് ഹൈന്ദവാചാരങ്ങളുടെ ഭാഗമായതാണ് ലക്ഷ്മി;കുറിപ്പുമായി യുവതി

ക്ഷേത്ര ബലിക്കല്ലിൽ ചവിട്ടി നിന്ന ഒരുവൻ ഈ പെൺകുട്ടിക്ക് ധിക്കാരിയായി തോന്നിയത് കലർപ്പില്ലാത്ത ഭക്തി അവളിലുണ്ടായതിനാൽ മാത്രം. ജന്മം കൊണ്ടല്ലാതെ തന്നെ കർമ്മം കൊണ്ട് ഹൈന്ദവാചാരങ്ങളുടെ ഭാഗമായി തീർന്ന അവരുടെ പ്രതികരണം പലർക്കും പൊള്ളിയത് അത് കൊണ്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 11:44 am IST
in Social Trend

തിരുവനന്തപുരം: ക്ഷേത്രത്തിലെ ബലിക്കല്ലില്‍ ചവിട്ടി നിന്നു ക്ഷേത്രം വൃത്തിയാക്കിയ ജീവനക്കാരനെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടി ലക്ഷ്മി പ്രിയയുടെ ഭൂതകാലം സംബന്ധിച്ച കുറിപ്പുമായി യുവതി. മാധ്യമപ്രവര്‍ത്തക കൂടിയായ അഞ്ജു പാര്‍വതി പ്രഭീഷിന്റേതാണ് ഫേസ്ബുക്ക് പോസ്റ്റ്.

നടി ലക്ഷ്മി പ്രിയ ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടിയായിരുന്നെന്നും പിന്നീടാണ് അവര്‍ ലക്ഷ്മിപ്രിയ ആയതെന്നും കുറിപ്പില്‍ പറയുന്നു. ലക്ഷ്മിപ്രിയയെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും ലക്ഷ്മിപ്രിയയെ കുറിച്ച് ആകെയറിയുക അവരൊരു മികച്ച അഭിനേത്രിയാണെന്നതും അവരുടെ പേര് ലക്ഷ്മിപ്രിയ ആണെന്നതും മാത്രമാണ്. അതില്‍ കൂടുതല്‍ നിങ്ങള്‍ക്കെന്തറിയാം ഈ നടിയെ കുറിച്ച്? ലക്ഷ്മിപ്രിയയെന്ന പേര് കണ്ട് ഹാലിളകുന്നവര്‍ ഒന്നോര്‍ക്കുക. അതല്ലാ അവരുടെ യഥാര്‍ത്ഥപേര്( ആദ്യത്തെ പേര്) . ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങളെന്നും അഞ്ജു പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം- 

കഥയും കഥാപാത്രവും തികച്ചും യാഥാർത്ഥ്യമാണ് !

സൈബറിടങ്ങളിൽ നടി ലക്ഷ്മിപ്രിയയാണല്ലോ ഇപ്പോൾ സംസാരവിഷയം. ലക്ഷ്മിയുടെ പോസ്റ്റിനെയും അവരിട്ട ഒരു കമന്റിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന സംവാദങ്ങളല്ലാ ഈ എഴുത്തിന് ആധാരം. ഈ ജനാധിപത്യരാജ്യത്ത് ഏതൊരു വിശ്വാസപ്രമാണത്തെയും നെഞ്ചോട് ചേർത്തണയ്‌ക്കാനും വിശ്വാസം ഹനിക്കപ്പെടുമ്പോൾ പ്രതികരിക്കാനും ഏതൊരാൾക്കും അവകാശമുള്ളിടത്തോളം കാലം ക്ഷേത്ര ബലികല്ലിൽ ചവിട്ടിനിന്ന് ചിരിച്ചുകൊണ്ട് ഫോട്ടോയ്‌ക്ക് പോസ് ചെയ്ത ഒരാൾക്കെതിരെ അവർ ഇട്ട കമന്റിനെ അത്ര വലിയ മഹാപാതകമായി കാണുന്നില്ല. അതിലെ വൈകാരിക എലമെന്റായ ഇനി അധിക കാലം അവനില്ല എന്ന ഭാഗത്തോട് ഒട്ടും സമരസപ്പെടുന്നില്ലായെങ്കിലും ആ ഒരൊറ്റ കമന്റിനെ മുൻനിറുത്തി സൈബറിടങ്ങളിലെ പല ഗ്രൂപ്പുകളിലും അവരെ കലാപകാരിയായി ചിത്രീകരിക്കുന്നത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാനും കഴിയില്ല.

ലക്ഷ്മിപ്രിയയെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും ലക്ഷ്മിപ്രിയയെ കുറിച്ച് ആകെയറിയുക അവരൊരു മികച്ച അഭിനേത്രിയാണെന്നതും അവരുടെ പേര് ലക്ഷ്മിപ്രിയ ആണെന്നതും മാത്രമാണ്. അതിൽ കൂടുതൽ നിങ്ങൾക്കെന്തറിയാം ഈ നടിയെ കുറിച്ച്? ലക്ഷ്മിപ്രിയയെന്ന പേര് കണ്ട് ഹാലിളകുന്നവർ ഒന്നോർക്കുക. അതല്ലാ അവരുടെ യഥാർത്ഥപേര്( ആദ്യത്തെ പേര്) . ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ.

ലക്ഷ്മിപ്രിയയെ ഞാനറിയുന്നത് ജയേഷ് എന്ന അവരുടെ ഭർത്താവിന്റെ കുടുംബം വഴിയാണ്. സംഗീതജ്ഞായ ശ്രീ പട്ടണക്കാട് പുരുഷോത്തമന്റെ മരുമകളാണ് ലക്ഷ്മിപ്രിയ. ചിറയിൻകീഴിലെ ബന്ധുവിന്റെ വിവാഹവീട്ടിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ ഭാര്യ ഒരു നടിയാണെന്നും പേര് ലക്ഷ്മിപ്രിയയെന്നാണെന്നും. ചക്കരമുത്ത് സിനിമയിലഭിനയിച്ചിരുന്നു ആയിടയ്‌ക്ക് ലക്ഷി. അന്ന് ആ വീട്ടിൽ വച്ചറിഞ്ഞ കാര്യങ്ങളാണ് ലക്ഷ്മി ഇസ്ലാം മതത്തിൽ ജനിച്ചുവളർന്ന ആളാണെന്നും ഒരുപാട് കയ്‌പുനീർ കുടിച്ച വ്യക്തിയാണെന്നും മറ്റും. അന്നു മുതലേ എന്തോ ഈ നടിയോട് ഒരടുപ്പം തോന്നുകയും ചെയ്തു. ഉള്ളിലൊരു പത്രപ്രവർത്തക ഉണ്ടായിരുന്നതിനാൽ അവരെകുറിച്ചുള്ള കാര്യങ്ങൾ എപ്പോഴും തിരഞ്ഞുമിരുന്നു. ഏറ്റവും അത്ഭുതകരമായി തോന്നിയ ഒരു കാര്യം അവരുടെ ഈശ്വരവിശ്വാസമായിരുന്നു. ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചുവളർന്ന ഒരാൾക്ക് എങ്ങനെ ഇത്രമേൽ ശ്രീപത്മനാഭനെയും ഗുരുവായൂരപ്പനെയും ഭക്തിപുരസ്സരം ആരാധിക്കാൻ കഴിയുന്നുവെന്ന് പലവട്ടം ഞാനാലോചിച്ചിട്ടുണ്ട്. വെള്ളയമ്പലം ആൽത്തറക്ഷേത്രത്തിലെ നിത്യസന്ദർശകയായ ലക്ഷ്മിപ്രിയ തിരുവനന്തപുരത്തെ നഗരവാസികൾക്ക് ഒരിക്കലും ഒരു താരമേയല്ല.

സത്യൻ അന്തിക്കാട് ചിത്രങ്ങളായ ഭാഗ്യദേവതയിലും കഥ തുടരുന്നുവിലും ലീഡിംഗ് റോളുകൾ ചെയ്തുകണ്ടപ്പോൾ കരിയർഗ്രാഫ് ഇനിയങ്ങോട്ട് ഉയരുമല്ലോയെന്നാണ് കരുതിയത്. പിന്നീട് പക്ഷേ അതല്ലാ സംഭവിച്ചത്. പിന്നെ ഞാൻ ലക്ഷ്മിപ്രിയയെ കൂടുതലറിഞ്ഞത് അവരുടെ ആത്മകഥയിലൂടെയാണ്. വായനക്കാരുടെ മനസ്സിനു മുന്നില്‍ നിവര്‍ത്തിയിട്ട തിരശ്ശീലയില്‍ ഒരു ജീവിതചിത്രം തന്നെ കാണിക്കുകയായിരുന്നു ലക്ഷ്മിപ്രിയ ആ പുസ്തകത്തിൽ.

അതില്‍ ഞാൻ വായിച്ചറിഞ്ഞ ലക്ഷ്മിപ്രിയയിൽ ഒറ്റപ്പെട്ട ബാല്യത്തിന്റെ കടുത്തവിങ്ങലുണ്ട്. കൗമാരത്തിന്റെ എല്ലാവിധ കൗതുകങ്ങളുണ്ട്. എല്ലാത്തിനും ഉപരിയായി ആരുടെ മുന്നിലും തോറ്റു കൊടുക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു മനസ്സുണ്ട്. നേരത്തെ കേട്ടിരുന്ന കഥകളിലെ ലക്ഷ്മിയോട് തോന്നിയ നേരിയ സ്‌നേഹത്തോടൊപ്പം പിന്നീട് തികഞ്ഞ ബഹുമാനം തോന്നിയത് ആ മനസ്സു കാണാന്‍ ആ പുസ്തകത്തിലൂടെ കഴിഞ്ഞതിനാലാണ്. ചോര പൊടിയുന്ന അനുഭവങ്ങളുടെ നേരെഴുത്താണ് ലക്ഷ്മിപ്രിയയുടെ “കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല.” എന്ന പുസ്തകം. ഉള്ളുനോവുന്ന ജീവിതത്തിന്റെ നേർക്കാഴ്ചയിലൂടെ കുട്ടിക്കാലത്ത് മാനസികമായി നേരിടേണ്ടി വന്ന പൊള്ളലുകളിലൂടെയാണ് ലക്ഷ്മിപ്രിയയുടെ ആത്മകഥ സഞ്ചരിക്കുന്നത്. അമ്മയുടെ സ്നേഹമെന്തെന്നറിയാതെ വളർന്ന ഒരു കുട്ടി അമ്മ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞത് പോലും പതിനാലാം വയസ്സിലാണ്. 

കബീറെന്നെ അച്ഛനെക്കാളും സ്നേഹിച്ചതും ജീവിതം പഠിപ്പിച്ചതും റ്റാറ്റയെന്നു വിളിക്കുന്ന അച്ഛന്റെ സഹോദരൻ. അമ്മയും അച്ഛനും സഹോദരങ്ങളും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥയായി ജീവിക്കേണ്ടി വന്ന ഒരുവൾക്ക് ഭർത്താവും ഭർതൃവീട്ടുകാരും സ്നേഹവും കരുത്തും സാന്ത്വനവുമാകുമ്പോൾ സ്വഭാവികമായും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും. അങ്ങനെ വന്നതിനാലാണ് ലക്ഷ്മിക്ക് ശ്രീപത്മനാഭസ്വാമിയുടെ വലിയ ചിത്രം രാവിലെ കണി കണ്ടുണരുന്നത് ജീവിതവ്രതമായത്. രാമായണകാണ്ഡങ്ങളെല്ലാം ഹൃദിസ്ഥമായത്. ക്ഷേത്ര ബലിക്കല്ലിൽ ചവിട്ടി നിന്ന ഒരുവൻ ഈ പെൺകുട്ടിക്ക് ധിക്കാരിയായി തോന്നിയത് കലർപ്പില്ലാത്ത ഭക്തി അവളിലുണ്ടായതിനാൽ മാത്രം. ജന്മം കൊണ്ടല്ലാതെ തന്നെ കർമ്മം കൊണ്ട് ഹൈന്ദവാചാരങ്ങളുടെ ഭാഗമായി തീർന്ന അവരുടെ പ്രതികരണം പലർക്കും പൊള്ളിയത് അത് കൊണ്ടാണ്. ആർത്തവരുള്ളികൾക്കിടയിൽ തലകീഴായി വരച്ച അയ്യപ്പ ഫ്ലക്സുകൾ വച്ചവരെ യും ശിവലിംഗത്തെ ആഭാസമായി വരച്ച ചിത്രകലയും അയ്യപ്പനെതിരെ പുലയാട്ടുകവിതയെഴുതിയവരെയും കയ്യടിച്ചഭിനന്ദിച്ചവർക്ക് ഇപ്പോൾ ഒരു കമന്റ് പൊള്ളിക്കുന്നുവെങ്കിൽ അതിനർത്ഥം ഒന്നുമാത്രമേയുള്ളൂ-അത് നിങ്ങളിലെ തികഞ്ഞ അസഹിഷ്ണുതയാണ്.

ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളെ അവൾ പൊരുതിതോല്‌പിച്ചത് എളുപ്പം പ്രശസ്തി കിട്ടുന്ന ആഭാസരീതിയിലൂടെയല്ലാ. ഇതരമതവിശ്വാസങ്ങളുടെ മതചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ചോ ചിത്രംവരച്ചോ വിലക്കപ്പെട്ട സ്ഥലങ്ങളിൽ ആചാരലംഘനം നടത്തിയോ നെഗറ്റീവ് പബ്ലിസിറ്റി അവർ ലക്ഷ്യമിട്ടില്ല. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ച് കുടുംബജീവിതത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റി അവർ ജീവിച്ചുപ്പോരുന്നു. വിവാഹിതയായ ശേഷം ഭർതൃവീട്ടുകാരുടെ അനുമതിയോടെ തികഞ്ഞ കലാകാരിയായി അവർ പേരെടുത്തത് അഭിനയസിദ്ധിയിലൂടെയായിരുന്നു. അതേ , ലക്ഷ്മി പ്രിയ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് പൊട്ടിവിരിഞ്ഞതൊന്നുമല്ല. അസാമാന്യമായ തീയിൽ കുരുത്തത് തന്നെയാണ് ആ യുവതി. അപവാദപ്രചരണങ്ങളുടെയോ ആക്ഷേപശരങ്ങളുടെയോ വെയിലത്ത് അവർ വാടിപ്പോകില്ല.

Tags: മുസ്ലീംഫെയ്സ്ബുക്ക്ലക്ഷ്മി പ്രിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

India

വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.