Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഉത്സവാന്തരീക്ഷത്തില്‍ രണ്ടാം കര്‍സേവ

കേരളത്തില്‍ നിന്ന് അഞ്ഞൂറ് പേരടങ്ങുന്ന സംഘമാണ് പോയത്. സി.പി. ജനാര്‍ദ്ദനന്‍, സി.എച്ച്. രമേശ് എന്നീ മുതിര്‍ന്ന കാര്യകര്‍ത്താക്കളും സംഘത്തിലുണ്ടായിരുന്നു. സരയുവിന്റെ തീരത്തുള്ള ഒരാശ്രമത്തിലായിരുന്നു കേരളത്തില്‍ നിന്നെത്തിയവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയത്. പാട്ടും കളികളും തമാശയുമൊക്കെയായി ഒരു സംഘ ശിബിരത്തിന്റെ അന്തരീക്ഷം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 5, 2020, 05:17 am IST
in Main Article

ഉത്സവാന്തരീക്ഷത്തിലായിരുന്നു അയോധ്യയിലെ 1992ലെ രണ്ടാം കര്‍സേവ. സംസ്ഥാന രാഷ്‌ട്രീയ അന്തരീക്ഷത്തില്‍ വന്ന മാറ്റം പ്രകടമായിരുന്നു. കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി മന്ത്രിസഭ യുപിയില്‍ അധികാരത്തിലെത്തി. കര്‍സേവകര്‍ക്കു മേല്‍ പോലീസിന്റെ നരനായാട്ട് ഇക്കുറി ഉണ്ടായില്ല.

കേരളത്തില്‍ നിന്ന് അഞ്ഞൂറ് പേരടങ്ങുന്ന സംഘമാണ് പോയത്. സി.പി. ജനാര്‍ദ്ദനന്‍, സി.എച്ച്. രമേശ് എന്നീ മുതിര്‍ന്ന കാര്യകര്‍ത്താക്കളും സംഘത്തിലുണ്ടായിരുന്നു. സരയുവിന്റെ തീരത്തുള്ള ഒരാശ്രമത്തിലായിരുന്നു കേരളത്തില്‍ നിന്നെത്തിയവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയത്. പാട്ടും കളികളും തമാശയുമൊക്കെയായി ഒരു സംഘ ശിബിരത്തിന്റെ അന്തരീക്ഷം.

ഡിസംബര്‍ ആറിനാണ് കര്‍സേവ നിശ്ചയിച്ചിരുന്നത്. അതിന് തലേന്ന് താമസസ്ഥലത്ത് കര്‍സേവകരുടെ യോഗമുണ്ടായിരുന്നു. പ്രതീകാത്മക കര്‍സേവ മതിയെന്നും സരയുവില്‍ മുങ്ങി മണ്ണെടുത്ത് കര്‍സേവകര്‍ക്ക് ക്ഷേത്രഭൂമിയില്‍ നിക്ഷേപിക്കാമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ആ യോഗത്തില്‍ വച്ചു. കര്‍സേവകര്‍ ക്ഷുഭിതരായി. ഇതിനാണോ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന്  ഇത്രയും കഷ്ടപ്പെട്ട് ഇവിടെയെത്തിയത് എന്നായി ചിലര്‍. കേന്ദ്രത്തില്‍ അപ്പോള്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തില്‍. റാവുവിന്റെ തന്ത്രത്തില്‍ വീഴരുതെന്നും യഥാര്‍ത്ഥ കര്‍സേവ നടക്കണമെന്നുമൊക്കെ പലരും അഭിപ്രായപ്പെട്ടു. ഒരു കാര്യം ഉറപ്പാണ്, തര്‍ക്ക മന്ദിരം പൊളിച്ചു നീക്കണമെന്ന് അന്നാരും കരുതിയിരുന്നില്ല. അത് തികച്ചും യാദൃച്ഛികമായി സംഭവിച്ചതാണ്.

ഡിസംബര്‍ ആറിന് രാവിലെ കര്‍സേവകരെക്കൊണ്ട് അയോധ്യ നിറഞ്ഞു. രണ്ട് വര്‍ഷം മുന്‍പുണ്ടായിരുന്ന സംഘര്‍ഷാന്തരീക്ഷമില്ല. എങ്ങും ഉത്സവ പ്രതീതി. വലിയ ഒരു സമ്മേളനം നടക്കാന്‍ പോകുന്നെന്ന് തോന്നുമാറ് ക്ഷേത്രഭൂമിക്ക് സമീപം വേദി തയാറാക്കിയിരുന്നു. അധികം വൈകാതെ വേദിയില്‍ പ്രസംഗങ്ങളാരംഭിച്ചു. സംന്യാസിമാരും വിശ്വഹിന്ദു പരിഷത് നേതാക്കളുമാണ് പ്രസംഗിക്കുന്നത്. തര്‍ക്കമന്ദിരത്തോട് ചേര്‍ന്നുള്ള രണ്ടരയേക്കര്‍ സ്ഥലം വൃത്തിയാക്കി ഒരു മൈതാനം പോലെ സജ്ജമാക്കിയിരുന്നു. ആയിരക്കണക്കിന് കര്‍സേവകരാണ് അവിടേക്ക് എത്തിക്കൊണ്ടിരുന്നത്. തര്‍ക്കമന്ദിരത്തിന് സമീപത്തേക്ക് ആരെയും കടത്തി വിട്ടിരുന്നില്ല. വേലി കെട്ടി പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ആളുകള്‍ അവിടേക്ക് കടക്കാന്‍ ശ്രമിച്ചു. ആവേശം ദൃശ്യമായിരുന്നു. പോലീസുകാര്‍ പോലും രാമനാമം ജപിച്ചുകൊണ്ടേയിരുന്നു. പത്തുമണി കഴിഞ്ഞതോടെ സുരക്ഷാ വേലികള്‍ തകര്‍ത്ത് കര്‍സേവകര്‍ അകത്തു കയറി. വേദിയില്‍ നിന്ന് ആ സമയം അവരെ തടഞ്ഞുകൊണ്ട് അനൗണ്‍സ്മെന്റുകള്‍ വന്നുകൊണ്ടിരുന്നു. പക്ഷേ അതൊന്നും അവരെ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നില്ല. കര്‍സേവകര്‍ പിന്‍വാങ്ങണമെന്ന് ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. പതിനൊന്ന് മണിയോടെ തര്‍ക്കമന്ദിരത്തിന്റെ ആദ്യ മകുടം നിലം പൊത്തി. പൊടിപടലങ്ങള്‍ അന്തരീക്ഷമാകെ നിറഞ്ഞു. അരമണിക്കൂറിനകം രണ്ടാമത്തെ മകുടവും തുടര്‍ന്ന് അവസാന മകുടവും നിലംപൊത്തി.

ഇതിനിടെ അതിനകത്തുണ്ടായിരുന്ന രാംലല്ലയുടെ വിഗ്രഹം ആരോ എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കെട്ടിടം തകര്‍ന്നതോടെ ആചാര്യന്മാരും മുതിര്‍ന്ന നേതാക്കളും അതേ വേദിയില്‍ കൂടിയാലോചിച്ചു. രാംലല്ലയുടെ പൂജ മുടങ്ങരുത്. ഉടന്‍ താത്കാലിക ക്ഷേത്രം നിര്‍മ്മിക്കണമെന്ന് തീരുമാനമായി. വേദിയില്‍ നിന്ന് തന്നെ നിര്‍ദ്ദേശം കൊടുത്തു. കെട്ടിട നിര്‍മ്മാണ ജോലികള്‍ അറിയാവുന്നവര്‍ തയാറാകണം. താത്കാലിക ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടേ നാമിവിടെ നിന്ന് മടങ്ങാവൂ. അനേകം പേര്‍ തയാറായി മുന്നോട്ടു വന്നു. നിമിഷങ്ങള്‍ക്കകം സിമന്റ്, മണല്‍ മറ്റ് അവശ്യ വസ്തുക്കളെല്ലാമെത്തി. മൂന്ന് മണിയായപ്പോഴേക്കും താത്കാലിക ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വിഗ്രഹം പ്രതിഷ്ഠിച്ചു. സിആര്‍പിഎഫ് പോലീസുകാര്‍ ഉള്‍പ്പെടെ നിര്‍മ്മാണ ശ്രമങ്ങളില്‍ പങ്കാളികളായി. തുടര്‍ന്ന് എല്ലാവര്‍ക്കും താമസ സ്ഥലത്തേക്ക് മടങ്ങാനുള്ള നിര്‍ദ്ദേശം ലഭിച്ചു.

പിറ്റേന്ന് രാവിലെ ബാഗെല്ലാമെടുത്ത് തയാറായി. മടങ്ങാനുള്ള നിര്‍ദ്ദേശം വന്നതോടെ ഫൈസാബാദ് റയില്‍വേ സ്റ്റേഷനിലേക്ക് പോയി. അവിടെ കൗണ്ടറുകളില്ല. ടിക്കറ്റ് വിതരണവുമില്ല. നിരവധി ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടാനായി തയാറായിക്കിടക്കുന്നു. റെയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ്മെന്റുകള്‍ വന്നുകൊണ്ടിരുന്നു. ടിക്കറ്റ് ആവശ്യമില്ല. നിങ്ങളുടെ പ്രദേശത്തേക്കുള്ള ആദ്യ ട്രെയിനില്‍ കയറി മടങ്ങുക. അയോധ്യയില്‍ നിന്ന് ആളുകളെ എത്രയും വേഗം ഒഴിപ്പിക്കാനായിരുന്നു ഇത്.

ഇതിനിടയില്‍ കേരളത്തില്‍ നിന്നുപോയവരില്‍ പാലക്കാടുകാരനായ ഷണ്‍മുഖന്‍ എന്ന കര്‍സേവകന് ചെറിയ അപകടം പറ്റി. കര്‍സേവക്കിടയില്‍ തകര്‍ക്കപ്പെട്ട മകുടങ്ങളിലൊന്നില്‍ കയറിയ ഷണ്‍മുഖന്‍ കാലുതെറ്റി വീണു. നട്ടെല്ലിന് പരിക്ക് പറ്റി. നടക്കാന്‍ വയ്യ. അദ്ദേഹത്തെ സ്ട്രക്ചറിലാക്കി എടുത്തുകൊണ്ടാണ് ഞങ്ങളുടെ മടക്കം. രണ്ട് ദിവസത്തെ ട്രെയിന്‍ യാത്രക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തി. കര്‍സേവകര്‍ക്ക് റെയില്‍വേസ്റ്റേഷനുകളില്‍ വലിയ സ്വീകരണമായിരുന്നു. സംഘടനാ നിര്‍ദ്ദേശമനുസരിച്ച് ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നുണ്ടായിരുന്നു.

കേരളത്തില്‍ ഞങ്ങള്‍ വണ്ടിയിറങ്ങുമ്പോഴേക്ക് പലതും സംഭവിച്ചിരുന്നു. യുപി മുഖ്യമന്ത്രി കല്യാണ്‍സിംഗ് രാജി വച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി മന്ത്രിസഭകള്‍ പിരിച്ചുവിട്ടു. ആര്‍എസ്എസിനെയും വിശ്വഹിന്ദു പരിഷത്തിനേയും നിരോധിച്ചു. രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനവികാരത്തെ കരിനിയമം കൊണ്ട് നേരിടാന്‍ ശ്രമിച്ചു. അതിന്റെ അനന്തര ഫലമെന്തെന്ന് കാലം തെളിയിച്ചു.

Tags: rammandirരാമജന്മഭൂമി പൂജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

സ്വാമി ഋതംബര (ഇടത്ത്) അയോധ്യരാമക്ഷേത്രത്തിന്‍റെ ഉള്‍ക്കാഴ്ച (വലത്ത്)
India

പൂവണിയുന്നത് ഓരോ രാമഭക്തരുടെയും മോഹം; 500 വര്‍ഷമായി ഓരോ ഭാരതീയനും രാമക്ഷേത്രത്തിന് വേണ്ടി പ്രയത്നിക്കുന്നു: സ്വാമി ഋതംബര

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.