കല്‍പ്പറ്റ: കൊറോണ വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 വരെ സിആര്‍പിസി സെക്ഷന്‍ 144 (1),(2),(3) പ്രകാരം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചു. മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍, എല്ലാ സാംസ്കാരിക, മത ചടങ്ങുകളും ആഘോഷ പരിപാടികളും, എല്ലാ ആരാധനാ കേന്ദ്രങ്ങളിലെയും ഒരുമിച്ച്ചേരലും, ഗ്രൂപ്പ് മത്സരങ്ങളും ടൂര്‍ണമെന്റുകളും ഗ്രൗണ്ടിലെ കളികളും, എല്ലാവിധ പ്രകടനങ്ങളും,ആദിവാസി കോളനികളിലേക്കുള്ള പ്രവേശനം, വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ (ശവ സംസ്കാര ചടങ്ങുകള്‍ ഒഴികെ പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാം)എന്നിവ നിരോധിച്ചു. കണ്ടെയ്ന്മെന്റ് സോണുകളുമായി ബന്ധപ്പെട്ട മറ്റ് നിയന്ത്രണങ്ങളെല്ലാം ബാധകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: